SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് : തിരുവനന്തപുരം മുന്നിൽ

d

തിരുവനന്തപുരം:സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കളരിപ്പയറ്റിലെ മെയ് പയറ്റ് മുതൽ ഉറുമി വീശൽ വരെയുള്ള 13 ഇനങ്ങളിലായി 1200ൽ അധികം താരങ്ങളാണ് മത്സരത്തിനുളളത്. ആദ്യ ദിവസത്തെ മത്സരം പൂർത്തിയായപ്പോൾ 22 പോയിന്റ് നേടി തിരുവനന്തപുരവും 20 പോയിന്റ് നേടി കണ്ണൂരും 17 പോയിന്റ് നേടി പാലക്കാടും മുന്നിലെത്തി. മത്സരങ്ങൾ രാവിലെ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. പോലീസ് സൂപ്രണ്ട് പ്രദീപ് വെയിൽസ് അദ്ധ്യക്ഷത വഹിച്ചു. കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടർ സുനിൽ കുമാർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സ്ഥാപക സെക്രട്ടറി ജനറൽ പൂന്തുറ സോമനെ അനുസ്മരിച്ചു കൊണ്ട് സുമേഷ് പ്രസംഗിച്ചു. കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KALARIPAYATTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360