SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

കിഡ്‌സ് ബാസ്കറ്റ് ബോൾ

d

ആലപ്പുഴ ∙ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റോട്ടറി ട്രോഫിക്‌ വേണ്ടിയുള്ള കേരള സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് റൊട്ടേറിയൻ മേജർ ഡോണർ ടീന ആൻ്റണി ഡിസ്ട്രിക്ട് ഗവർണർ ഇലക്‌ട് ഉദ്ഘാടനം ചെയ്തു.

ആൺകുട്ടികളുടെ ആദ്യ മത്സരത്തിൽ ആദ്യ പകുതിയിൽ 15-20ന് പിന്നിലായിരുന്ന ഇടുക്കി രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി പാലക്കാടിനെ (43-40) പരാജയപ്പെടുത്തി. മറ്റു ലീഗ് മത്സരങ്ങളിൽ തിരുവനന്തപുരം പത്തനംതിട്ടയെയും (53-12) തൃശൂർ കൊല്ലത്തെയും (40-15 ) തോൽപ്പിച്ചു. ഗേൾസിൽ നിലവിലെ ചാമ്പ്യൻമാരായ കോഴിക്കോട് പാലക്കാടിനെ (23-2) പരാജയപ്പെടുത്തി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASCKET BALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360