SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

തലമാറിയിട്ടും തലവര മാറിയില്ല

s

സി​ഡ്നി​:​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​പു​റ​ത്തി​രു​ത്തി​യി​ട്ടും​ ​ബോ​ർ​ഡ​ർ​ ​- ഗാ​വ​സ്ക​ർ​ ​ട്രോ​ഫി​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​അ​ഞ്ചാം​ ​മ​ത്സ​ര​ത്തി​ലും​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റിം​ഗ് ​അ​ട​പ​ട​ലം.​ ​അ​വ​സാ​ന​ ​ടെ​സ്റ്റി​ന്റെ​ ​ഒ​ന്നാം​ ​ദി​നം​ ​ടോസ് നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 185​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഓ​സ്ട്രേ​ലി​യ​ ​സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ​ 9​/1​ ​എ​ന്ന​ ​നി​ല​യി​ലാ​ണ്.​
9​ ​വി​ക്ക​റ്റ് ​കൈ​യി​ലി​രി​ക്കെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​ലീ​ഡ് ​നേ​ടാ​ൻ​ ​ഓ​സ്ട്രേ​ലി​യ​യ്‌ക്ക് 177​ ​റ​ൺ​സ് ​കൂ​ടി​ ​വേ​ണം.

പി​ന്നേം​ ​പൊ​ളി​ഞ്ഞു
രോ​ഹി​തി​ന് ​പ​ക​രം​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​വീ​ണ്ടും​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളി​നൊ​പ്പം​ ​ഓ​പ്പ​ണ​റാ​യി​ ​ഇ​റ​ങ്ങി​യെ​ങ്കി​ലും​ ​പി​ടി​ച്ചു​ ​നി​ൽക്കാ​നാ​യി​ല്ല.​ ​മു​ൻ​നി​ര​ ​പ​തി​വു​പോ​ലെ​ ​ത​ക​ർ​ന്നു.​ 98​ ​പ​ന്തി​ൽ​ 40​ ​റ​ൺ​സെ​ടു​ത്ത​ ​റി​ഷ​ഭ് ​പ​ന്താ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ടോ​പ് ​സ്‌കോ​റ​ർ.​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​താ​ര​ങ്ങ​ൾ​ ​അ​ഞ്ചോ​ളം​ ​ക്യാ​ച്ചു​ക​ൾ​ ​കൈ​വി​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നി​ല​ ​ഇ​തി​ലും​ ​പ​രി​താ​പ​ക​ര​മാ​യേ​നെ.​ ​രാ​ഹു​ലി​നെ​ ​(4)​ ​ ​സ്‌​ക്വ​യ​ർ​ ​ലെ​ഗ്ഗി​ൽ​ ​സാം​ ​കോൺസ്‌റ്റാസിന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്കാ​ണ് ​​വി​ക്ക​റ്റ് ​വേ​ട്ട​യ്‌​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​
ജ​യ്സ്വാ​ൾ​ ​(10​)​ ​സ്‌കോ​ട്ട് ​ബോ​ള​ണ്ടി​ന്റെ​ ​പ​ന്തി​ൽ​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​വെ​ബ്‌​സ്റ്റ​ർ​ക്കും​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ​ ​(20​)​ ​നാ​ഥാ​ൻ​ ​ല​യ​ണി​ന്റെ​ ​പ​ന്തി​ൽ​ ​സ്ലി​പ്പി​ൽ​ ​സ്‌​മി​ത്തി​നും​ ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(17​)​ ​തു​ട​ക്ക​ത്തി​ൽ​ ​സ്ലി​പ്പി​ൽ​ ​ന​ൽ​കി​യ​ ​ക്യാ​ച്ച് ​സ‌്മി​ത്ത് ​കൈ​വി​ട്ടെ​ങ്കി​ലും​ ​മു​ത​ലാ​ക്കാ​നാ​യി​ല്ല.​ ​ബോ​ള​ണ്ടി​ന്റെ​ ​പ​ന്തി​ൽ​ ​വെ​ബ്‌​സ്റ്റ​ർ​ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​ ​കൊ​ഹ്‌​ലി​ ​പു​റ​ത്താ​കു​മ്പോ​ൾ​ ​ഇ​ന്ത്യ​ 72​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലൊ​ന്നി​ച്ച​ ​പ​ന്തും​ ​ജ​ഡേ​ജ​യും​ ​(26​)​ ​ഇ​ന്ത്യ​യെ​ ​വ​ൻ​ത​ക​ർ​‌​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച് 100​ ​ക​ട​ത്തി.​ 151​ ​പ​ന്ത് ​നേ​രി​ട്ട് ​ഇ​രു​വ​രും​ 5-ാം​ ​വി​ക്ക​റ്റി​ൽ​ 48​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​
​പ​ന്തി​നെ​ ​പു​റ​ത്താ​ക്കി​ ​ബോ​ള​ണ്ട് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ത്തു.​ ​ഓ​സീ​സ് ​ക്യാ​പ്ട​ൻ​ ​ക​മ്മി​ൻ​സാ​ണ് ​​ക്യാ​ച്ചെ​ടു​ത്ത​ത്.​ തൊ​ട്ട​ടു​ത്ത​ ​പ​ന്തി​ൽ​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലെ​ ​സെ​ഞ്ച്വ​റി​ക്കാ​ര​ൻ​ ​നി​തീ​ഷ് ​റെ​ഡ്ഡി​യെ​ ​(0​)​ ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്കാ​ക്കി​ ​സ്മി​ത്തി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബോ​ള​ണ്ട് ​ഓ​സീ​സി​ന് ​ഇ​ര​ട്ട​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ജ​ഡേ​ജ​യേ​യും​ ​പ്ര​സി​ദ്ധ് ​കൃ​ഷ്ണ​യേ​യും​ ​(3​)​ ​സ്റ്റാ​ർ​ക്കും​ ​വാ​ഷിം​ഗ്‌​ട​ൺ​ ​സു​ന്ദ​റി​നെ​ ​(14​)​ ​ക​മ്മി​ൻ​സും​ ​പു​റ​ത്താ​ക്കി.​ ​ബും​റ​ 17​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 22​ ​റ​ൺ​സ് ​നേ​ടി.​ബും​റ​യെ​ ​പു​റ​ത്താ​ക്കി​ ​ക​മ്മി​ൻ​സ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന് ​തി​ര​ശീ​ല​യി​ട്ടു.​സി​റാ​ജ് ​(3​)​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ഓ​സ്ട്രേ​ലി​യ​ക്കാ​യി​ ​ബോ​ള​ണ്ട് ​നാ​ലും​ ​സ്റ്റാ​ർ​ക്ക് ​മൂ​ന്നും​ ​ക​മ്മി​ൻ​സ് ​ര​ണ്ടും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്‌​ത്തി.

ബും​റ​യെ​ ​ചൊ​റി​ഞ്ഞ് ​സാം,
പിന്നാലെ​ ​ഖ്വാ​ജ​ പുറത്ത്

തു​ട​ർ​ന്ന് ​ബാ​റ്റിം​ഗി​നെ​ത്തി​യ​ ​ഓ​സീ​സി​ന്റെ​ ​ഓ​പ്പ​ണ​ർ​ ​സാം​ ​കോ​ൺ​സ്‌​റ്റാ​സ് ​ബും​റ​ ​എ​റി​ഞ്ഞ​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്ത് ​ത​ന്നെ​ ​ഫോ​റ​ടി​ച്ചാ​ണ് ​തു​ട​ങ്ങി​യ​ത്.​ ​മൂ​ന്നാം​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്ത് ​എ​റി​യാ​നാ​യി​ ​ബും​റ​ ​റ​ണ്ണ​പ്പ് ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ഖ്വാ​ജ​ ​റെ​ഡി​യാ​യി​രു​ന്നി​ല്ല.​
​ഇ​തി​ൽ​ ​അ​നി​ഷ്ടം​ ​പ്ര​ക​ടി​പ്പി​ച്ച​ ​ബും​റ​യോ​ട് ​നോ​ൺ​സ്ട്രൈ​ക്കിം​ഗ് ​എ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന​ ​കോ​ൺ​സ്റ്റാ​സ് ​രോ​ഷ​ത്തോ​ടെ​ ​പ്ര​തി​ക​രി​ച്ചു.​ ​ബും​റ​യും​ ​തി​രി​ച്ച​് ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രും​ ​നേ​ർ​ക്ക് ​നേ​ർ​ ​ന​ട​ന്ന​ടു​ത്തെ​ങ്കി​ലും​ ​അ​മ്പ​ർ​ ​ഇ​ട​പെ​ട്ട് ​ത​ട​ഞ്ഞു.​ഇ​തി​ൽ​ ​പ​ണി​കി​ട്ടി​യ​ത് ​ഖ്വാ​ജ​യ്ക്കാ​ണ്.​
​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ഖ്വാ​ജ​യെ​ ​(2​)​ ​സ്ലി​പ്പി​ൽ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​ ​കൈ​യി​ൽ​ ​എത്തിച്ചാ​ണ് ​ബും​റ​ ​കോ​ൺ​സ്റ്റാ​സി​ന് ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​ഖ്വാ​ജ​യെ​ ​പു​റ​ത്താ​ക്കി​യ​ ​ശേ​ഷം​ ​കോ​ൺ​സ്റ്റാ​സി​ന് ​നേ​രെ​തിരി​ഞ്ഞ് ​പ​തി​വി​ല്ലാ​ത്ത​ ​വി​ധം​ ​ആ​ക്രോ​ശ​ത്തോ​ടെ​യാ​ണ് ​ബും​റ​ ​വി​ക്ക​റ്റാ​ഘോ​ഷി​ച്ച​ത്.​ ​സ്ലി​പ്പി​ൽ​ ​നി​ന്ന് ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളും​ ​കോ​ൺ​സ്റ്റാ​സി​ന് ​നേ​ർ​ക്ക് ​അ​ല​റി​ക്കൊ​ണ്ട് ​ഓ​ടി​യെ​ത്തി​യാ​ണ് ​വി​ക്ക​റ്റാ​ഘോ​ഷി​ച്ച​ത്.​ ​ആ​ ​ബോ​ളോ​ടെ​ ​ഇ​ന്ന​ല​ത്തെ​ ​ക​ളി​ ​അ​വ​സാ​നി​ച്ചു.

രോ​ഹി​ത് ​
ഔ​ട്ട് !

പ്ര​തീ​ഷി​ച്ച​ ​പോ​ല​ ​മോ​ശം​ ​ഫോം​ ​തു​ട​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​ഇ​ല്ലാ​തെ​യാ​ണ് ​ബോ​ർ​ഡ​ർ​ ​-ഗാ​വ​സ്ക​ർ​ ​ട്രോ​ഫി​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ത്യ​ ​സി​ഡ്നി​യി​ൽ​ ​ഇ​റ​ങ്ങി​യ​ത്.​ ​ആ​ദ്യ​ ​ടെ​സ്റ്റി​ൽ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ ​ജ​സ്പ്രീ​ത് ​ബും​റ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​ന്ത്യ​ ​അ​ഞ്ചാം​ ​ടെ​സ്റ്റി​ൽ​ ​ക​ളി​ക്കു​ന്ന​ത്.​ ​ടീം​ ​ലി​സ്റ്റു​മാ​യി​ ​ടോ​സി​നെ​ത്തി​യ​ ​ബും​റ​യോ​ട് ​രോ​ഹി​തി​ന്റെ​ ​അ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​പ​രി​ശീ​ല​കനാ​യി​രു​ന്ന​ ​ക​മ​ന്റേ​റ്റ​ർ​ ​ര​വി​ ​ശാ​സ്ത്രി​ ​ആ​ഴ​ത്തി​ൽ​ ​ചോ​ദി​ച്ചു​മി​ല്ല.
രോ​ഹി​ത് ​സ്വ​യം​ ​പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​ടോ​സി​ട്ട​ ​ശേ​ഷം​ ​ബും​റ​ ​പ​റ​ഞ്ഞ​ത്.​ ​ന​മ്മു​ടെ​ ​ക്യാ​പ്ട​ൻ​ ​സ്വ​യം​ ​പി​ന്മാ​റി​ക്കൊ​ണ്ട് ​നേ​തൃ​പാ​ട​വം​ ​കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ടീ​മി​ന്റെ​ ​ഐ​ക്യ​മാ​ണ് ​ഇ​ത് ​കാ​ണി​ക്കു​ന്ന​ത്.​ ​അ​വി​ടെ​യാ​രു​ ​സ്വാ​ർ​ത്ഥ​ത​യു​മി​ല്ല​ ​-​ ​ബും​റ​ ​പ​റ​ഞ്ഞു.
ടോ​സ് ​സ​മ​യ​ത്ത് ​രോ​ഹി​ത് ​കോ​ച്ച് ​ഗൗ​തം​ ​ഗം​ഭീ​റു​മാ​യി​ ​ഏ​റെ​ ​നേ​രം​ ​സം​സാ​രി​ക്കു​ന്ന​തും​ ​കാ​ണാ​മാ​യി​രു​ന്നു.
രോ​ഹി​ത് ​പു​റ​ത്തി​രു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​അ​തൊ​രു​ ​ഇ​മോ​ണ​ഷ​ണ​ൽ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​ന്ന​ല​ത്തെ​ ​ക​ളി​ക്ക് ​ശേ​ഷം​ ​റി​ഷ​ഭ് ​പ​ന്ത് ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​മാ​നേ​ജ്‌മെ​ന്റി​ന്റെ​ ​തീ​രു​മാ​നം​ ​ആ​യി​രു​ന്നു​വെ​ന്നും​ ​പ​ന്ത് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ബോ​ർ​ഡ​ർ​ - ​ഗാ​വ​സ്ക​ർ​ ​ട്രോ​ഫി​യി​യി​ൽ​ ​ക​ളി​ച്ച​ ​മൂ​ന്ന് ​ടെ​സ്റ്റു​ക​ളി​ലെ​ 5​ ​ഇ​ന്നിം​ഗ്സു​ക​ളി​ൽ​ ​നി​ന്ന് 31​ ​റ​ൺ​സേ​ ​രോ​ഹി​ത്തി​ന് ​നേ​ടാ​നാ​യി​രു​ന്നു​ള്ളൂ. അ​തേ​സ​മ​യം​ ​ഈ​ ​ടൂ​ർ​ണ​മെ​ന്റോ​ടെ​ ​രോ​ഹി​തി​ന്റെ​ ​ടെ​സ്റ്റ് ​ക​രി​യ​റി​നും​ ​അ​വ​സാ​ന​മാ​യേ​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.
ഒ​രു​ ​അ​ന്ത​രാ​ഷ്ട്ര​ ​പ​ര​മ്പ​ര​യ​‌​ക്കി​ടെ​ ​ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​നാ​ണ് ​രോ​ഹി​ത്.​ ​പ​രി​ക്കേ​റ്റ​ ​ആ​കാ​ശ് ​ദീ​പി​ന് ​പ​ക​രം​ ​പ്ര​സി​ദ്ധ് ​കൃ​ഷ്‌​ണ​യാ​ണ് ​അ​‌​ഞ്ചാം​ ​ടെ​സ്റ്റി​ൽ​ ​ക​ളി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BUMRAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360