
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 35ാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 35 പോയിന്റ് നേടി ഹരിയാനയും പുരുഷ വിഭാഗത്തിൽ 25 പോയിന്റ് നേടി സർവീസസും ഓവറോൾ ചാമ്പ്യന്മാരായി.
വനിതാ വിഭാഗത്തിൽ 16 പോയിന്റോടെ മണിപ്പൂർ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ 18 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 16 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി.
നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നാലു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |