SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

കൃഷ്ണ പ്രസാദിന് സെഞ്ച്വറി, ത്രിപുരയെ തകർത്ത് കേരളം

d

ഹൈ​ദ​രാ​ബാ​ദ് ​:​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​ ​ക്രി​ക്ക​​​റ്റ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ത്രി​പു​ര​യെ​ 145​ ​റ​ൺ​സി​ന് ​തോ​ല്പി​ച്ച് ​കേ​ര​ളം.​ ​ആ​ദ്യം​ ​ബാ​​​റ്റ് ​ചെ​യ്ത​ ​കേ​ര​ളം​ 50​ ​ഓ​വ​റി​ൽ​ ​അ​ഞ്ച് ​വി​ക്ക​​​റ്റ് ​ന​ഷ്ട​ത്തി​ൽ​ 327​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ ​ബാ​​​റ്റിം​ഗി​ന് ​ഇ​റ​ങ്ങി​യ​ ​ത്രി​പു​ര​ 182​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​കൃ​ഷ്ണ​പ്ര​സാ​ദാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​വി​ജ​യ​ശി​ല്പി.​കൃ​ഷ്ണ​പ്ര​സാ​ദ് 110​ ​പ​ന്തു​ക​ളി​ൽ​ 135​ ​റ​ൺ​സ് ​നേ​ടി.​ 6​ ​ഫോ​റും​ 8​ ​സി​ക്‌​സും​ ​അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​കൃ​ഷ്ണ​പ്ര​സാ​ദി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ൽ​ 57​ഉം​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​ൻ​ 26​ഉം​ ​റ​ൺ​സെ​ടു​ത്തു.​ ​ക്യാ​പ്‌​ട​ൻ​ ​സ​ൽ​മാ​ൻ​ ​നി​സാ​ർ​ 34​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 42​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ത്രി​പു​ര​യെ​ ​നി​ല​യു​റ​പ്പി​ക്കാ​ൻ​ ​സ​മ്മ​തി​ക്കാ​തെ​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​വി​ക്ക​​​റ്റു​ക​ൾ​ ​വീ​ഴ്ത്തി​ ​ബൗ​ളർ​മാ​ർ​ ​മ​ത്സ​രം​ ​കേ​ര​ള​ത്തി​ന് ​അ​നു​കൂ​ല​മാ​ക്കി.​ 79​ ​പ​ന്തു​ക​ളി​ൽ​ 78​ ​റ​ൺ​സെ​ടു​ത്ത​ ​ക്യാപ്‌ടൻ​ ​മ​ൻ​ദീ​പ് ​സിം​ഗ് ​മാ​ത്ര​മാ​ണ് ​ത്രി​പു​ര​ ​ബാ​റ്റർ​മാ​രി​ൽ​ ​തി​ള​ങ്ങി​യ​ത്.​ 42.3​ ​ഓ​വ​റി​ൽ​ 182​ ​റ​ൺ​സി​ന് ​ത്രി​പു​ര​ ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​നി​ധീ​ഷ് ​എം.​ഡി​യും​ ​ആ​ദി​ത്യ​ ​സ​ർ​വാ​തെ​യും​ ​മൂ​ന്ന് ​വി​ക്ക​​​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360