
വിജയനഗരം: ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോകറെക്കാഡ് സ്വന്തമാക്കി വിദർഭയുടെ കരുൺ നായർ.കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് പുറത്താകാതെ 542 റൺസാണ് കരുൺ ആകെ നേടിയത്. ഇന്നലെ യു.പിക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് കരുൺ (112) റെക്കാഡ് സ്ഥാപിച്ചത്.
എന്നാൽ ഇന്നലെ കരുൺ ജയത്തിനരികെ പുറത്തായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ചണ്ഡിഗഡിനെതിരേയും തമിഴ്നാടിനെതിരേയും കരുൺ പുറത്താകാതെ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ വിദർഭ 8 വിക്കറ്റിന് ജയിച്ചു. സ്കോർ :യു.പി 307/8, വിദർഭ 313/2. വിദർഭക്കായി യഷ് റാത്തോഡും (പുറത്താകാതെ 138) സെഞ്ച്വറി നേടിയിരുന്നു.
ഐ.എസ്.എല്ലിൽ സമനില
ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുഹമ്മദൻസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സമനിലയിലൂടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താനും നോർത്ത് ഈസ്റ്റിനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |