
കൊൽക്കത്ത : ഇംഗ്ളണ്ടിന് എതിരായ ട്വന്റി-20 , ഏകദിന പരമ്പരകത്തിൽ കളിക്കാൻ താൻ ഫിറ്റ്നെസ് നേടിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 'കൃത്യത,വേഗം, അഭിനിവേശം ...ലോകത്തിന് മുന്നിൽ കാണിക്കാൻ തയ്യാർ" എന്ന ക്യാപ്ഷനുമായാണ് നെറ്റ്സിൽ ബൗൾ ചെയ്യുന്ന വീഡിയോ ഷമി പോസ്റ്റ് ചെയ്‌തത്.
2023 ലോകകപ്പ് ഫൈനലിന് ശേഷം പരിക്കും ശസ്ത്രക്രിയയും വിശ്രമവുമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഷമി. കഴിഞ്ഞ വർഷം രഞ്ജി ട്രോഫിയിലും സെയ്ദ് മുഷ്താഖ് ട്രോഫിയിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും ന്യൂസിലാൻഡിനും ഓസ്ട്രേലിയയ്ക്കും എതിരായ ടെസ്റ്റ് പരമ്പരകളിൽ ടീമിലെടുത്തിരുന്നില്ല. ഷമിയുടെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സെലക്ടർമാർ അനുവദിച്ചില്ലെന്നാണ് അറിയുന്നത്.
ഇംഗ്ളണ്ടിനെതിരെ അഞ്ച് ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളും കളിച്ചശേഷമാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പോകുന്നത്. ഈ മത്സരങ്ങളിലൂടെ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് ഷമിക്കുള്ളത്. ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് വിശ്രമം അനുവദിക്കുകയാണെങ്കിൽ ഇംഗ്ളണ്ടിനെതിരായ മത്സരങ്ങളിൽ ഷമിയെ ഉൾപ്പെടുത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |