
റാഞ്ചി : ജാർഖണ്ഡിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന് മൂന്ന് സ്വർണവും നാലുവെള്ളിയും രണ്ട് വെങ്കലങ്ങളും. ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കെ.സി സർവൻ, പെൺകുട്ടികളുടെ ഹൈജമ്പിൽ ജുവൽ, പോൾവാട്ടിൽ ജീന ബേസിൽ എന്നിവരാണ് സ്വർണം നേടിയത്. ഇതോടെ മീറ്റിലെ കേരളത്തിന്റെ ആകെ സ്വർണങ്ങളുടെ എണ്ണം നാലായി. ആദ്യ ദിനം 400 മീറ്റർ ഹർഡിൽസിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി സ്വർണം നേടിയിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങ് അലങ്കോലമാക്കിയതിന് വിലക്കിലായ സ്കൂളുകളിലൊന്നാണ് നാവാമുകുന്ദ സ്കൂൾ. ഇന്നലെ നടന്ന ആൺകുട്ടികളുടെ 5 കി.മീ നടത്തയിൽ കടകാശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് സുൽത്താൻ വെള്ളി നേടി.400 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് അഷ്ഫാഖിനും വെള്ളി ലഭിച്ചു. പോൾവാട്ടിൽ സുഖ്ദേവ് രാജീവും രണ്ടാമതെത്തി. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഹെനിൻ എലിസബത്തും 400 മീറ്ററിൽ എം.ജ്യോതികയുമാണ് വെള്ളിനേടിയ മറ്റ് താരങ്ങൾ.
നാലുസ്വർണവും അഞ്ചുവെള്ളിയും മൂന്ന് വെങ്കലങ്ങളുമാണ് കേരളത്തിന്റെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |