
സൂപ്പർ കോപ്പ ഡി എസ്പാന ഫുട്ബാൾ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നു.
ഇന്ന് രാത്രി 12.30 മുതൽ
ജിദ്ദ : സ്പാനിഷ് ക്ളബ് ഫുട്ബാളിലെ മുൻനിര ക്ലബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ളാസിക്കോയ്ക്ക് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ വേദിയൊരുങ്ങും. സ്പെയ്നിലെ സൂപ്പർ കോപ്പ ഡി എസ്പാന ടൂർണമെന്റിന്റെ ഫൈനലിലാണ് ചിരവൈരികളുടെ ഏറ്റുമുട്ടൽ. ടൂർണമെന്റിന്റെ സെമി മുതൽ സൗദിയിലാണ് മത്സരങ്ങൾ.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ അത്‌ലറ്റിക്കോ ബിൽബാവോയെ 2-0ത്തിന് തോൽപ്പിച്ചാണ് ബാഴ്സലോണ ഫൈനലിലെത്തിയത്.17-ാം മിനിട്ടിൽ ഗാവിയും 52-ാം മിനിട്ടിൽ ലാമിൻ യമാലുമാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. റയൽ സെമിയിൽ മയ്യോർക്കയെ 3-0ത്തിനാണ് തോൽപ്പിച്ചത്. ജൂഡ് ബെല്ലിംഗ്ഹാമിന്റേയും റോഡ്രിഗോയുടേയും ഗോളുകൾക്കൊപ്പം മാർട്ടിൻ വലീയിന്റെ സെൽഫ് ഗോളുമാണ് റയലിന് വിജയം നൽകിയത്.
259
-ാമത് എൽ ക്ളാസിക്കോ മത്സരമാണിത്. ഇതിൽ 105 കളികളിൽ വിജയിച്ചത് റയൽ.101 മത്സരങ്ങൾ ബാഴ്സലോണ വിജയിച്ചു. 52 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
4-0
ഒക്ടോബർ 27ന് സ്പാനിഷ് ലാ ലിഗയിലാണ് അവസാനമായി എൽ ക്ളാസിക്കോ നടന്നത്. അന്ന് ബാഴ്സലോണ 4-0ത്തിന് ജയിച്ചു.
രാത്രി 12.30 am മുതൽ ഫാൻ കോഡ് ആപ്പിൽ ലൈവ് സ്ട്രീമിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |