SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

ദേശീയ ബാസ്‌ക്കറ്റ് : കേരള വനിതകൾ സെമിയിൽ

basket

ഭാവ് നഗർ: ഗുജറാത്തിൽ നടക്കുന്ന 74-ാമത് സീനിയർ ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയെ (68-27) തോൽപ്പിച്ച് കേരളം സെമിയിൽ പ്രവേശിച്ചു. 16 പോയിന്റുമായി ശ്രീകല ടോപ് സ്‌കോററായ മത്സരത്തിൽ ഐറിൻ എൽസ ജോൺ 11 പോയിന്റും സൂസൻ ഫ്‌ളോറന്റീന 10 പോയിന്റും കവിത ജോസ് 9 പോയിന്റും നേടി. ഡൽഹിയെയാണ് സെമിയിൽ നേരിടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360