
ഇന്ത്യ Vs അയർലാൻഡ്
11 am മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
രാജ്കോട്ട് : ആദ്യ വിജയത്തിന്റെ ആവേശവുമായി അയർലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു. ആദ്യ വിജയം നേടിയ രാജ്കോട്ടിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും.
ആദ്യ മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 238/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 34.3 ഓവറിൽ നാലുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. പ്രതിക റാവൽ(89), തേജൽ ഹസാബ്നിസ് (53*), സ്മൃതി മാന്ഥന (41) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്.
സ്ഥിരം ക്യാപ്ടൻ ഹർമൻപ്രീത് കൗർ വിശ്രമത്തിലായതിനാൽ സ്മൃതി മാൻഥനയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. മലയാളിതാരം മിന്നുമണി ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തിൽ പ്ളേയിംഗ് ഇലവനിൽ ഇടം കിട്ടിയിരുന്നില്ല. വിൻഡീസിനെതിരെ ഏകദിന ,ട്വന്റി-20 പരമ്പരകൾ നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ വനിതകൾ രാജ് കോട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |