SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

മെസി വരുന്നേ...

messi

ആരാധകർക്ക് ആവേശം പകർന്ന് മന്ത്രിയുടെ പ്രഖ്യാപനം


തിരുവനന്തപുരം : ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്ന് ഉറപ്പായതോടെ ആവേശത്തിലാണ് ആരാധക ലക്ഷങ്ങൾ. ഇന്നലെ കായിക മന്ത്രി വി.അബ്ദുറഹിമാൻ കോഴിക്കോട് നടന്ന ഒരു ചടങ്ങിലാണ് ഒക്ടോബർ 25ന് എത്തുമെന്നും നവംബർ 2 വരെ കേരളത്തിലുണ്ടാകുമെന്നും അറിയിച്ചത്. 20 മിനിട്ട് ആരാധകരുമായി സംവദിക്കാനും അവസരമുണ്ടാകുമെന്ന് മന്ത്രി​ പറഞ്ഞിട്ടുണ്ട്.

അർജന്റീന ടീമിനെ കൊണ്ടുവരാൻ നൂറുകോടിയോളം രൂപ ചെലവുവരും. ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു മത്സരത്തിലെ മാച്ച് ഫീ 36 കോടിയാണ്. എതിർ ടീമുകൾക്കും നല്ലൊരു തുക വേണ്ടിവരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാനും വലിയ ചെലവുവരും. സ്പോൺസർഷിപ്പ്, ടിക്കറ്റ് വിൽപ്പന, ടി.വി സംപ്രേഷണാവകാശം തുടങ്ങിയവയിലൂടെ തുക കണ്ടെത്തണം.അർജന്റീന ടീമിന്റെ സന്ദർശനം സ്പോൺസർ ചെയ്യാൻ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തുണ്ട്.

 കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ മെസിക്കാണ്. കഴിഞ്ഞ ലോകകപ്പ് വേളയിൽ കോഴിക്കോട് പള്ളാവൂർ പുഴക്കരയിൽ ആരാധകർ വച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് വൈറലായി

 ഇതിന്റെ ചിത്രം അർജന്റീന ഫുട്ബാൾ അസോസിയേഷനും ഫാൻ ക്ളബ്ബുകളും ഷെയർ ചെയ്തു. ലോകകപ്പ് വിജയശേഷം മലയാളി ആരാധകർക്ക് അർജന്റീന നന്ദിയും അറിയിച്ചു

2011ൽ മെസിയും സംഘവും കൊൽക്കത്തയിലും ഏറെ ആരാധകരുള്ള ബംഗ്ളാദേശിലും കളിക്കാനെത്തിയിരുന്നു.

 പരിക്കുകാരണം കഴിഞ്ഞ മാസങ്ങളിലെ ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന മെസി കഴിഞ്ഞ വർഷം പെറുവിനെതിരെയാണ് ഒടുവിൽ കളിച്ചത്. ഫിറ്റ്നെസ് ഒ.കെയെങ്കിലേ സൗഹൃദമത്സരങ്ങളിൽ മെസി ഇറങ്ങാറുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360