
77-ാം മിനിട്ടുവരെ 2-4ന് പിന്നിട്ടുനിന്നശേഷം 5-4ന് ബാഴ്സയുടെ ജയം
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ടിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബാഴ്സലോണ പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ 5-4ന് കീഴടക്കി. 77-ാം മിനിട്ടുവരെ 2-4ന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്സയുടെ ജയം. 2,22,30 മിനിട്ടുകളിലായി പ്ളാവിഡിസിലൂടെ മുന്നിലെത്തിയ ബെൻഫിക്കയ്ക്ക് 68-ാം മിനിട്ടിൽ ഔറേജയിലൂടെ ബാഴ്സ ഒരു സെൽഫ് ഗോളും സമ്മാനിച്ചു .13.78 മിനിട്ടുകളിൽ പെനാൽറ്റിയിലൂടെ റോബർട്ട് ലെവാൻഡോവ്സ്കി,64,90+6 മിനിട്ടുകളിൽ റഫീഞ്ഞ, 86-ാം മിനിട്ടിൽ എറിക് ഗാർഷ്യ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഏഴ് കളികളിൽ നിന്ന് 18 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്താണ്.
ലിവർപൂളിന് ഏഴാം ജയം
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ടിലെ ഏഴാം മത്സരത്തിലും വിജയം നേടി ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ളബ് ലിലെയെ 2-1നാണ് ലിവർപൂൾ തോൽപ്പിച്ചത്. 34-ാം മിനിട്ടിൽ മുഹമ്മദ് സലായും 67-ാം മിനിട്ടിൽ ഹാർവി എലിയട്ടുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.62-ാം മിനിട്ടിൽ ജൊനാഥൻ ഡേവിഡാണ് ലിലെയുടെ ആശ്വാസ ഗോൾ നേടിയത്. 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ ഒന്നാമതാണ്. സീസണിൽ ഇതുവരെയുള്ള ഏഴു മത്സരങ്ങളും ജയിച്ച ഏകടീമാണ് ലിവർപൂൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |