SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

സ്പോർട്സ് കൗൺസിൽ കായിക സംഘടനകളെ തകർക്കുന്നു : ഒളിമ്പിക് അസോസിയേഷൻ

sports

തിരുവനന്തപുരം : കായികമന്ത്രിക്ക് താൽപര്യമുള്ളവരെ ഭാരവാഹികളാക്കാത്തതിന്റെ പേരിൽ വോളിബാൾ അസോസിയേഷൻ ഉൾപ്പെടെയുള്ള കായിക സംഘടനകളെ തകർക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ ശ്രമിക്കുകയാണെന്ന് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ ആരോപിച്ചു. കായികമേഖലയ്ക്കായി സർക്കാർ പണം അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യസമയത്ത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് കൗൺസിലിന് കഴിയുന്നില്ല. കായിക ഹോസ്റ്റലുകളിലെ കുട്ടികളുടെ ഭക്ഷണത്തിനുള്ള പണംപോലും കുടിശികയാണെന്നും സുനിൽ കുമാർ പറഞ്ഞു.

കോവിഡിന് ശേഷം കേരളത്തിലെ കായിക രംഗം താഴേയ്ക്കാണെന്നും വിവിധ ഏജൻസികൾ ഒരു ഏകോപനവുമില്ലാതെ നാലു വഴിക്കാണെന്നും അദ്ദേഹം പറഞ്ഞു. നാലുവർഷമായി കായിക സംഘടനകൾക്കൊന്നും ഗ്രാന്റ് നൽകിയിട്ടില്ല.സ്പോർട്സ് ഹോസ്റ്റലുകളുടെ അവസ്ഥയും പരിതാപകരമാണ്. കായിക ഉപകരണങ്ങളും മതിയായ പരിശീലനവും നൽകുന്നില്ല.സ്പോർട്സ് കേരള ഫൗണ്ടേഷൻ വന്നതോടെ അസോസിയേഷനുകൾക്ക് സ്റ്റേഡിയങ്ങൾ സൗജന്യമായി ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.കായിക സംഘടനകളുടെ പേര് ഒഴിവാക്കി ഇ–സർട്ടിഫിക്കറ്റ് നടപ്പാക്കാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ താൻ പ്രസിഡന്റായ കേരള ഹോക്കിക്കെതിരെയും നിരന്തര നീക്കങ്ങൾ നടക്കുന്നു.ഒളിമ്പിക് അസോസിയേഷന്റെ ആളുകൾ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനങ്ങൾ പിടിക്കുമെന്ന് കായിക മന്ത്രിയുടെ ഓഫിസിലും കൗൺസിലുമുള്ളവർക്ക് തെറ്റിദ്ധാരണയുണ്ട്.അതിന് ഞങ്ങൾക്കു താൽപര്യമില്ല.സർക്കാർ നിർദേശിക്കുന്നതാരായാലും സ്വീകരിക്കും.തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കുകയും ചെയ്യും. കായിക മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്’– സുനിൽ കുമാർ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360