SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

രഞ്ജിയിൽ സീനിയേഴ്സിന് രക്ഷയില്ല

renji

മുംബയ് : ഫോം വീണ്ടെടുക്കാൻ ബി.സി.സി.ഐ ആഭ്യന്തര ക്രിക്കറ്റുകളിക്കാൻ വിട്ട ഇന്ത്യൻ താരങ്ങൾ രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി. ജമ്മു കശ്മീരിനെതിരെ മുംബയ്ക്കായി ഓപ്പൺ ചെയ്ത രോഹിത് ശർമ്മ മൂന്ന് റൺസും യശസ്വി ജയ്സ്വാൾ നാലു റൺസുമെടുത്ത് പുറത്തായി. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്ന ശുഭ്മാൻ ഗില്ലും, ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഡൽഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തും ഒരു റണ്ണെടുത്ത് പുറത്തായി. ഇന്ത്യൻ ടീമിൽനിന്ന് രഞ്ജി കളിക്കാൻ വന്ന ബാറ്റർമാരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോൾ, രവീന്ദ്ര ജഡേജ മാത്രം 5 വിക്കറ്റ് നേട്ടവുമായി ബൗളിംഗിൽ തിളങ്ങി. ഋഷഭ് പന്ത് ഉൾപ്പെടുന്ന ഡൽഹിക്കെതിരെ ജഡേജ 66 റൺസ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360