
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അത്ലറ്റിക് മീറ്റ് ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. 31ന് രാവിലെ 8.30ന് മന്ത്രി ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. ലോക വനിത ബോക്സിംഗ് ചാമ്പ്യൻ കെ.സി.ലേഖ ദീപശിഖ തെളിയിക്കും. വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പി.വിഷ്ണുരാജ്, സംഘാടക സമിതി ജനറൽ കൺവീനർ ഡോ. സി.ഉദയകല, കോ- ഓർഡിനേറ്റർ ഡോ. എ.പസലത്തിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു.കെ.മാത്യു തുടങ്ങിയവർ പങ്കെടുക്കും.
ഫെബ്രുവരി 1ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കും. 25 വയസിൽ താഴെ, 26-35, 36-50, 51 വയസിനു മുകളിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
25 വയസിൽ താഴെയുള്ള വിജയികളായ മത്സരാർത്ഥികൾ ഇന്റർ കോളേജ്,സംസ്ഥാന,ദേശീയ മത്സരങ്ങളിലും ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |