SignIn
Kerala Kaumudi Online
Thursday, 22 October 2026 6.21 PM IST

ഇതാ ഇന്ത്യൻ ഒളിമ്പിക്‌സ്!

d

38-ാം ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു,

2036ലെ ഒളിമ്പിക്‌സ് വേദിക്കായി സാധ്യമായതെല്ലാം ചെയ്യമുന്ന് പ്രധാന മന്ത്രി

ഡെ​റാ​ഡൂ​ൺ​:​ ​ഇ​ന്ത്യ​യു​ടെ​ ​ഒ​ളി​മ്പി​ക്‌​സ് ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ 38​-ാം​ ​പ​തി​പ്പി​ന് ഉത്തരാഖണ്ഡിലെ ​ഡെ​റാ​ഡൂ​ണി​ൽ​ ​തി​രി​തെ​ളി​ഞ്ഞു.​ ​ഡെ​റാ​ഡൂ​ണി​ലെ​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​വ​ർ​ണാ​ഭ​വും​ ​പ്രൗ​ഢ​ ​ഗം​ഭീ​ര​വു​മാ​യ​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​ആ​ദ്യ​മാ​യി​ ​വേ​ദി​യാ​കു​ന്ന​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സം​സ്ഥാ​നം​ ​രൂ​പീ​കൃ​ത​മാ​യി​ട്ട് 25​ ​വ​ർ​ഷം​ ​തി​ക​യു​ന്ന​ ​വേ​ള​യാ​ണി​ത്,​ ​ഈ​ ​മ​നോ​ഹ​ര​ ​നി​മി​ഷ​ത്തി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​എ​ല്ലാ​ ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​അ​ത്‌​ല​റ്റു​ക​ൾ​ക്ക് ​നി​റ​ഞ്ഞാ​ടാ​നും​ ​ക​ഴി​വ് ​തെ​ളി​യി​ക്കാ​നു​മു​ള്ള​ ​വേ​ദി​യാ​വു​ക​യാ​ണ് ​ഈ​ ​യു​വ​ ​സം​സ്ഥാ​നം.​ ​-​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​‌​ർ​വ​ഹി​ച്ച് ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്തെ​ ​യു​വാ​ക്ക​ൾ​ ​സ്‌​പോ​ർ​ട്‌​സി​നെ​ ​പ്ര​ധാ​ന​ ​ക​രി​യ​റാ​യി​ ​ക​ണ്ടു​ ​തു​ട​ങ്ങി.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ 2036​ലെ​ ​ഒ​ളി​മ്പി​ക്‌​സി​ന് ​ആ​തി​ഥ്യ​മ​രു​ളാ​നു​ള്ള​ ​അ​വ​സ​ര​ത്തി​നാ​യി​ ​ത​യ്യാറെടു​പ്പു​ക​ൾ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ഒ​ളി​മ്പി​ക്സ് ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​സാ​ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യു​മെ​ന്നും​ ​പ്രധാനമന്ത്രി ​വ്യ​ക്ത​മാ​ക്കി.​ ​ഉ​ത്ത​രാ​ഖ​ന്ധി​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​തൊ​പ്പി​ ​ധ​രി​ച്ചാ​യി​രു​ന്നു​ ​മോദി​ ​സ്റ്റേ​ഡി​യ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന ​ചെ​യ‌്ത​ത്‌.​ പ്ര​ത്യേ​കം​ ​ത​യ്യാ​റാ​ക്കി​യ​ ​വാ​ഹ​ന​ത്തി​ൽ​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ഗ്രൗ​ണ്ടി​നെ​ ​വ​ലം​വെ​ച്ച് ​ഗാ​ല​റി​യെ​ ​അ​ഭി​വാ​ദ്യ​വും​ ​ചെ​യ്‌​തു.
ക​ന​ത്ത​ ​സു​ര​ക്ഷാ​ ​വ​ല​യ​ത്തി​ൽ​ ​നി​റ​ഞ്ഞ് ​ക​വി​ഞ്ഞ​ ​ഗാ​ല​റി​യെ​ ​സാ​ക്ഷി​യാ​ക്കി​ ​ന​ട​ന്ന​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ബാ​ഡ്മി​ന്റ​ൺ​ ​താ​രം​ ​ല​ക്ഷ്യ​ ​സെ​ൻ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ദീ​പ​ശി​ഖ​ ​പ്ര​ധാ​ന​ ​മ​ന്ത്രി​ക്ക് ​കൈ​മാ​റി.​ 550​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​ശം​ഖൊ​ലി​ ​സം​ഘ​വും​ ​അ​ണി​നി​ര​ന്ന​ ​ക​ലാ​ പ​രി​പാ​ടി​ക​ളും​ ​ലൈ​റ്റ് ​ഷോ​യും​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ​മാ​റ്റ് ​കൂ​ട്ടി.​മ്യൂസിക് ബാ​ൻ​ഡ് ​പാ​ണ്ഡ​വാ​സ് ​അ​വ​ത​രി​പ്പി​ച്ച​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സം​ഗീ​ത​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​കാ​ണി​ക​ളെ​ ​ത്ര​സി​പ്പി​ച്ചു.
താ​ര​ങ്ങ​ളു​ടെ​ ​മാ​ർ​ച്ച് ​പാ​സ്റ്റും​ ​മ​നോ​ഹ​ര​മാ​യി​രു​ന്നു.​ ​ആ​ൻ​ഡ​മാ​ൻ​ ​ആ​ണ് ​മാ​ർ​ച്ചി​ൽ​ ​ആ​ദ്യം​ ​വ​ന്ന​ത്.​ ​ഉ​ത്ത​രാ​ഖ​ണ്ഡാ​യി​രു​ന്നു​ ​അ​വ​സാ​ന​മാ​യി​ ​മാ​ർ​ച്ചി​നെ​ത്തി​യ​ത്.​ ​പ​തി​മൂ​ന്ന​ാമ​താ​യി​രു​ന്നു​ ​കേ​ര​ള​ത്തി​ന്റെ​ ​സ്ഥാ​നം.​ 26​ ​പേ​രാ​യി​രു​ന്നു​ ​കേ​ര​ള​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.ബാ​സ്ക​റ്റ് ​ബോ​ൾ​ ​താ​രം​ ​പി.​എ​സ് ​ജീ​ന​യാ​ണ് ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​പ​താ​ക​യേ​ന്തി​യ​ത്.​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്‌​ക​ർ​ ​സിം​ഗ് ​ധാ​മി,​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ടി​ ​ഉ​ഷ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​

വി​ജ​യം​ ​തു​ട​ർ​ന്ന് ​കേ​ര​ളം
ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​വ​നി​താ​ ​വി​ഭാ​ഗം​ ​ബീ​ച്ച് ​ഹാ​ൻ​ഡ്ബോ​ളി​ൽ​ ​കേ​ര​ളം​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഛ​ത്തീ​സ്ഗ​ഡി​നെ​ ​പെ​നാ​ൽ​റ്റി​ ​ഷൂ​ട്ടൗ​ട്ടി​ൽ​ ​തോ​ൽ​പി​ച്ചു.​ ​ഇ​രു​ ​പ​കു​തി​യി​ലും​ ​ര​ണ്ടു​ ​ടീ​മു​ക​ളും​ ​ഓ​രോ​ ​വി​ജ​യം​ ​നേ​ടി​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തി​നാ​ൽ​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​മ​ത്സ​രം​ ​നീ​ങ്ങു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​ഷൂ​ട്ടൗ​ട്ട് 4​-4​ ​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.​ ​ര​ണ്ടാം​ ​ഷൂ​ട്ടൗ​ട്ടി​ൽ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ഐ​ശ​ര്യ​ ​ര​ക്ഷ​ക​യാ​യി.​ 1​-0​ ​ക്ക് ​കേ​ര​ളം​ ​വി​ജ​യി​ച്ചു.​ ​
പു​രു​ഷ​ ​ഖോ​ ​ഖോ​യി​ൽ​ ​കേ​ര​ളം​ ​ക​ർ​ണാ​ട​ക​ ​മ​ത്സ​രം​ 34​-34​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.

സ്വ​ർ​ണ​മാ​കാൻ സാ​ജ​ൻ​ ​ഇ​ന്നി​റ​ങ്ങും
ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​സു​വ​ർ​ണ​ ​പ്ര​തീ​ക്ഷ​യാ​യ​ ​നീ​ന്ത​ൽ​ ​സെ​ൻ​സേ​ഷ​ൻ​ ​സാ​ജ​ൻ​ ​പ്ര​കാ​ശ് ​ഇ​ന്ന് ​ഇ​റ​ങ്ങും.​ ​പു​രു​ഷ​ ​വി​ഭാ​ഗം​ 200​ ​മീ​​​റ്റ​ർ​ ​ഫ്രീ​സ്റ്റൈ​ൽ,100​ ​മീ​​​റ്റ​ർ​ ​ബ​ട്ട​ർ​ഫ്ലൈ​ ​സ്ട്രോ​ക്ക് ​എ​ന്നീ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സാ​ജ​ൻ​ ​മ​ത്സ​രി​ക്കും.​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ഏ​​​റ്റ​വും​ ​അ​ധി​കം​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​സാ​ജ​ൻ​ ​പ്ര​കാ​ശ്.
വോ​ളി​ബോ​ളി​ൽ​ ​പു​രു​ഷ​, ​വ​നി​താ​ ​ടീ​മു​ക​ൾ​ക്ക് ​ഇ​ന്ന് ​മ​ത്സ​ര​മു​ണ്ട്.​ ​​ ​ശി​വ​ലി​ഖ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​വ​നി​താ​ടീം​ 12​ന് ​ബം​ഗാ​ളി​നെ​യും​ ​പു​രു​ഷ​ന്മാ​ർ​ ​വൈ​കി​ട്ട് 8.30​ ​ന് ​സ​ർ​വീ​സ​സി​നെ​യും​ ​നേ​രി​ടും.​ ​പു​രു​ഷന്മാരുടെ​ ​​ഖോ​ ​ഖോ​യി​ൽ​ ​​ ​കേ​ര​ളം​ ​മ​ഹാ​രാ​ഷ്ട്ര​യെ​ ​നേ​രി​ടും.​ ​രാ​വി​ലെ​ 9​ന്.​
​വ​നി​താ​ ​ബീ​ച്ച് ​ഹാ​ൻ​ഡ്ബോ​ളി​ൽ​ കേ​ര​ളം ബം​ഗാ​ളി​നെ​ ​നേ​രി​ടും.
വ​നി​താ,​ ​പു​രു​ഷ​ ​റ​ഗ്ബി​യി​ലും​ ​കേ​ര​ള​ത്തി​ന് ​മ​ത്സ​ര​മു​ണ്ട്.​
പ്ര​ദ​ർ​ശ​ന​ ​മ​ത്സ​ര​മാ​യി​ ​ക​ള​രി​യും​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും​ ​
10​ ​മീ​​​റ്റ​ർ​ ​എം.​ടി.​ആ​ർ​ ​എ​യ​ർ​ ​റൈ​ഫി​ളി​ൽ​ ​വി​ദ​ർ​ശ​ ​കെ​ ​വി​നോ​ദ് ​മ​ത്സ​രി​ക്കും.​ ​വു​ഷു​വി​ലും​ ​കേ​ര​ളം​ ​ഇ​ന്നി​റ​ങ്ങും.

ക​ള​രി​പ്പ​യ​റ്റ് പുറത്ത് തന്നെ
ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​കാ​ര​ണം​ ​ഷെ​ഡ്യൂ​ൾ​ ​പു​ന​ർ​ക്ര​മീ​ക​രി​ച്ച​ 5​-5​ ​വ​നി​താ​ ​ബാ​സ്‌​ക്ക​​​റ്റ്‌​ബോ​ളി​ലും​ ​കേ​ര​ളം​ ​ഇ​ന്ന് ​ഇ​റ​ങ്ങും.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ആ​ണ് ​എ​തി​രാ​ളി.​ ​വൈ​കി​ട്ട് 5​ ​മ​ണി​ക്കാ​ണ് ​മ​ത്സ​രം.
ക​ള​രി​പ്പ​യ​റ്റി​നെ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​
ഇ​ത്ത​വ​ണ​ത്തെ​ ​ഗെ​യിം​സി​ന്റെ​ ​തീ​യ​തി​യാ​യ​ ​സാ​ഹ​ച​ര്യ​മ​ട​ക്കം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സ് ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​ജേ​താ​വാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ ​വി.​ ​സൂ​ര്യ​ശ​ങ്ക​റാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.
ക​ള​രി​പ്പ​യ​റ്റ് ​ഇ​ത്ത​വ​ണ​ ​പ്ര​ദ​ർ​ശ​ന​ ​ഇ​നം​ ​മാ​ത്ര​മാ​ണെ​ന്നും​ ​മ​ത്സ​ര​യി​ന​മാ​ക്കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360