SignIn
Kerala Kaumudi Online
Thursday, 22 October 2026 6.21 PM IST

ഫാബുലസ് ഫെറാൻ, ഫൈവ് സ്റ്റാർ ബാഴ്‌സ

d

മെസ്റ്റല്ല: ഫെറാൻ ടോറസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ വലൻസിയയെ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് തകർ‌ത്ത് ബാഴ്‌സലോണ കോപ്പ ഡെൽ റേ ടൂർണമെന്റിന്റെ സെമിയിൽ എത്തി.വലൻസിയയുടെ തട്ടകത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിന്റെ 3,17,30 മിനിട്ടുകളിലാണ് ഫെറാന്റെ ഗോളുകൾ വന്നത്. വലൻസിയയിലൂടെ കളി പഠിച്ച താരംകൂടിയാണ് ഫെറാൻ. 23-ാം മിനിട്ടിൽ ഫെ‌ർമിൻ ലോപസ് സ്കോർ ചെയ്തതും കൂട്ടി ആദ്യ അരമണിക്കൂറിൽ തന്നെ ബാഴ്‌സ 4 ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിൽ 59-ാം മിനിട്ടിൽ ലമീൻ യമാൽ ബാഴ്‌സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മറ്റൊരു ക്വാർട്ടറിൽ ഒസാസുനയെ 2- 0 ത്തിന് തകർത്ത് റയൽ സോസിഡാഡും സെമി ഉറപ്പിച്ചു. 35-ാം മിനിട്ടിൽ അലേജാന്ദ്രോ കറ്റേന ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരായി ചുരുങ്ങിയതും ഒസാസുനയ്‌ക്ക് തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BARCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360