SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

ചെഫ് ഡി മിഷന് കേരളത്തിന്റെ കുപ്പായമില്ല !

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സംഘത്തലവന്മാർക്ക് സംസ്ഥാനത്തിന്റെ കുപ്പായമടങ്ങിയ കിറ്റ് നൽകാതെ സംസ്ഥാന സ്പോർട്സ് കൗൺസിൽ. ഒരു ചെഫ് ഡി മിഷനും മൂന്ന് ഡെപ്യൂട്ടി ചെഫ് ഡി മിഷനുമാണ് കേരള സംഘത്തിലുള്ളത്. കേരള ടീമിന്റെ ഔദ്യാഗിക കിറ്റോ യാത്രാക്കൂലിയോ ഇവർക്ക് നൽകിയിട്ടില്ല. സർക്കാർ അനുവദിച്ച തുകയിൽ നിന്ന് താരങ്ങൾക്കും ഒഫിഷ്യൽസിനും കിറ്റ് നൽകേണ്ട ഉത്തരവാദിത്വം സംസ്ഥാന സ്പോർ‌ട്സ് കൗൺസിലിനാണ്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശപ്രകാരം കേരള ഒളിമ്പിക് അസോസിയേഷനാണ് ചെഫ് ഡി മിഷൻസിനെ നിയമിച്ചത്. കൗൺസിൽ സ്വന്തം നിലയിൽ മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ദേശീയ ഒളിമ്പിക് അസോസിയേഷൻ അംഗീകാരം നൽകിയത് കേരള ഒളിമ്പിക് അസോസിയേഷൻ നിശ്ചയിച്ചവർക്കാണ് .ഇതാണ് കിറ്റും യാത്രക്കൂലിയും നൽകാതെ ഇവരെ അപമാനിക്കാൻ കൗൺസിലിനെ പ്രേരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360