SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

നാലുഗോളടിച്ച് ചെൽസി നാലാമതേക്ക്

chelsea

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി ന‌ടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് സതാംപ്ടണിനെ കീഴടക്കിയ ചെൽസി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്കുയർന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 24-ാം മിനിട്ടിൽ ക്രിസ്റ്റഫർ എൻകുൻകു,36-ാം മിനിട്ടിൽ പെഡ്രോ നെറ്റോ,44-ാം മിനിട്ടിൽ ലെവി ക്ളോവിൽ,78-ാം മിനിട്ടിൽ മാർക്ക് കുക്കറേല എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്.

ഈ വിജയത്തോടെ ചെൽസിക്ക് 27 മത്സരങ്ങളിൽ നിന്ന് 46 പോയിന്റായി.b64 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തും53 പോയിന്റുള്ള ആഴ്സനൽ രണ്ടാം സ്ഥാനത്തുമാണ്.47 പോയിന്റുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റാണ് മൂന്നാമത്. 26കളികളിൽ നിന്ന് 44പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360