SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

അഫ്ഗാൻ അത്ഭുതം

cricket

ഇംഗ്ളണ്ടിന് എതിരെ അഫ്ഗാനിസ്ഥാൻ 325/7

ഇബ്രാഹിം സദ്രാൻ പന്തുകളിൽ 177 റൺസ്

ചാമ്പ്യൻസ് ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോർ

ഇംഗ്ളണ്ടിനെ എട്ട് റൺസിന് തോൽപ്പിച്ച് അഫ്ഗാൻ

രണ്ടാം തോൽവിയോടെ ഇംഗ്ളണ്ട് പുറത്ത്

ലാഹോർ : ഈ ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും വലിയ അട്ടിമറിയിൽ ഇംഗ്ളണ്ടിനെ എട്ടുറൺസിന് തോൽപ്പിച്ച് അഫ്ഗാൻ. ടൂർണമെന്റിലെ രണ്ടാം തോൽവിയോടെ ഇംഗ്ളണ്ട് പുറത്താകൽ ഉറപ്പിച്ചപ്പോൾ ആദ്യ ജയം നേടിയ അഫ്ഗാൻ വിജയസാദ്ധ്യത നിലനിറുത്തി.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി (177) ഇബ്രാഹിം സദ്രാൻ മിന്നിത്തിളങ്ങിയ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 325/7 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 49.5 ഓവറിൽ 317 റൺസിന് ആൾഔട്ടാവുകയായിരുന്നു.

144 പന്തുകളിൽ 12 ഫോറുകളും ആറു സിക്സുകളും അടക്കം 177 റൺസ് നേടിയ സദ്രാൻ കഴിഞ്ഞ ദിവസം ഇതേവദിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഇംഗ്ളണ്ട് താരം ബെൻ ഡക്കറ്റ് നേടിയ 165 റൺസിന്റെ റെക്കാഡാണ് മറികടന്നത്.

റഹ്മത്തുള്ള ഗുർബാസ് (6), സെദീക്കുള്ള അദൽ (4), റഹ്മത്തുള്ള ഷാ (4) എന്നിവർ വേഗം പുറത്തായപ്പോൾ 37/4 എന്ന നിലയിൽ പതറിയ അഫ്ഗാനെ സദ്രാനും ക്യാപ്ടൻ ഹഷ്മത്തുള്ള ഷാഹിദിയും (40)അസ്മത്തുള്ള ഒമർ സായ്‌യും (41) മുഹമ്മദ് നബിയും (40) ചേർന്നാണ് 325ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനായി ജോ റൂട്ട് (120 ) റൺസുമായി പൊരുതിയെങ്കിലും അവസാനംവരെ പിടിച്ചുനിൽക്കാൻ ബാറ്റർമാർക്ക് കഴിയാതിരുന്നത് തിരിച്ചടിയായി.ബെൻ ഡക്കറ്റ് (38),ബട്ട്‌ലർ (38),ഓവർട്ടൺ (32), ബ്രൂക്ക് (25) എന്നിവരുടെ വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ളണ്ടിന് തിരിച്ചടിയായത്.അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമർസായ് അഞ്ചുവിക്കറ്റ് വീഴ്ത്തി.

ഏകദിന കരിയറിലെ തന്റെ ആറാം സെഞ്ച്വറിയാണ് സദ്രാൻ നേടിയത്.

അഫ്ഗാനുവേണ്ടി ലോകകപ്പിൽ സെഞ്ച്വറി നേടിയ ആദ്യ താരവും സദ്രാനാണ്.

ചാമ്പ്യൻസ് ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാൻ താരവും സദ്രാൻ

2023 ഏകദിന ലോകകപ്പിലും അഫ്ഗാൻ ഇംഗ്ളണ്ടിനെ തോൽപ്പിച്ചിരുന്നു.

ഇന്നത്തെ മത്സരം

പാകിസ്ഥാൻ Vs ബംഗ്ളാദേശ്

2.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360