SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

പ്രണവ് പ്രമാദം

d

പെട്രോ വാക്ക് (മോണ്ടിനെഗ്രോ): ഗുകേഷിന് പിന്നാലെ ചെസിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം ലോക ജൂനിയർ ചാമ്പ്യനായ പ്രണവ് വെങ്കിടേഷ്. മോണ്ടിനെഗ്രോയിലെ പെട്രോ വാക്ക് വേദിയായ ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 11 കളിയിൽ നിന്ന് 9 പോയിന്റ് നേടി ഒരു കളിയും തോൽക്കാതെയാണ് പ്രണവ് കിരീടം ചൂടിയത്. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിന്റെ വെസ്റ്റ് ബ്രിഡ്ജ് ചെസ് അക്കാഡമിയിലെ താരമാണ് പ്രണവ്.
ആനന്ദ്, ഹരികൃഷ്ണ, അഭിജിത് ഗുപത എന്നിവരാണ് ഇതിന് മുൻപ് ലോക ജൂനിയർ കിരീടം നേടിയ ഇന്ത്യക്കാർ. ബംഗളൂരുവിൽ ജനിച്ചപ്രണവ് ആനന്ദിന്റെ കീഴിൽ 2007 മുതൽ ചരിശീലനം നേടുന്നുണ്ട്. 2024 ൽ ൽ നടന്ന ലോക യുത്ത് അണ്ടർ 18 റാപ്പിസ് ആൻസ് ബ്ലിറ്റ്സ് കിരീടം നേടിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ നടന്ന ടൈറ്റിൽഡ് ട്യൂസ് ഡേ ചെസിൽ സാക്ഷാൽ മാഗ്നസ് കാൾസണെ അടിയറവ് പറയിച്ചിട്ടുണ്ട്
റൂയി ലോപ്പസ്, റ്റ്യൂ നൈറ്റ് സ് ഗെയിം, ക്യുൻസ് ഇന്ത്യൻ ഡിഫൻസ്, ബെനോനി ഓപ്പണിംഗുകളിൽ വിദഗദ്ധനാണ് പ്രണവ്. ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെപ്പോലെ ഭാവിയിൽ ചെസിൽ ഇന്ത്യയുടെ അഭിമാന താരമാണ് പ്രണവ് വെങ്കിടേഷ്.

(പ്രമുഖ ചെസ് പുസ്തക രചയിതാവാണ് ലേഖകൻ)

സിറ്റിയെ വീഴ്‌ത്തി നോട്ടിംഗ്‌ഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്‌ത്തി. 83-ാം മിനിട്ടിൽ കല്ലും ഹഡ്‌സൺ ഒഡോയിയാണ് നോട്ടിംഗാ‌ഹാമിന്റെ വിജയ ഗോൾ നേടിയത്. മൂന്നാം സ്ഥാനത്തുള്ള നോട്ടിംഗ്‌ഹാമിന് 2 മത്സരങ്ങളിൽ നിന്ന് 51 പോയിന്റും നാലാമതുള്ള സിറ്റിക്ക് 47 പോയിന്റുമാണുള്ലത്. കഴിഞ്ഞ 5 ലീഗ് മത്സരങ്ങളിൽ സിറ്റിയുടെ മൂന്നാം തോൽവിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PRANAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360