
ലക്‌നൗ: കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിൽ ആരും വാങ്ങാൻ ആളില്ലാതെ അൺസോൾഡായ മുംബയ് പേസ് ഓൾറൗണ്ടർ ഷർദുൽ താക്കൂർ ലക്‌നൗ സൂപ്പർ ജയ്‌ന്റ്സിനായി കളിച്ചേക്കും. ലക്‌നൗ ടീമിനൊപ്പം നിലവിൽ പരിശീലനം നടത്തുന്നുണ്ട് ഷർദുൽ. ലക്‌നൗ ജേഴ്‌സ അണിഞ്ഞാണ് ഷർദുൽ പരിശീലനം നടത്തുന്നത്. എൽ.എസ്.ജിയുടെ പേസ് ബൗളർമാരായ മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ എന്നിവർ പരിക്കിന്റെ പിടിയിലായതിനാലാണ് തക്കൂറിന് അവസരമൊരുങ്ങിയത്. റൈസിംഗ് പൂനെ സൂപ്പർ ജയ്‌ന്റ്സ്,കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീടീമുകളിൽ കളിച്ചിട്ടുണ്ട് ഷർദുൽ. കഴിഞ്ഞ മെഗാ ലേലത്തിന് മുമ്പാണ് ചെന്നൈ ഷർദുലിനെ റിലീസ് ചെയ്‌തത്. ഐ.പി.എല്ലിൽ 95 മത്സരങ്ങളിൽ നിന്ന് 94 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട് ഷർദുൽ.
ഗോകുലം ഇന്ന്
നാംധാരിക്കെതിരെ
ശ്രീ ഭൈനി സാഹേബ്, പഞ്ചാബ്: ഐ ലീഗിൽ തുടർ ജയംതേടി ഗോകുലം കേരള എവേ മത്സരത്തിൽ ഇന്ന് നാംധാരി എഫ്.സിയെ നേരിടും. ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
അവസാന മത്സരത്തിൽ രാജസ്ഥാൻ എഫ്.സിക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം. 18 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. 18 മത്സരത്തിൽനിന്ന് 34 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്‌സാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ചർച്ചിലുമായി 6 പോയിന്റിന്റെ വിത്യാസം മാത്രമാണ് ഗോകുലത്തിനുള്ളത്.
എംബാപ്പെ ഡബിൾ,
റയൽ മുന്നിൽ
വിയ്യാ റയൽ: ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കിലിയൻ എബാപ്പെയുടെ ഇരട്ടഗോളുകളുടെ പിൻബത്തിൽ വിയ്യാറയലിനെ 2-1ന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വീണ്ടും പോയിന്റ് ടേബിളിൽ മുന്നിലെത്തി. ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് 2 ഗോളുകൾ തിരിച്ചടിച്ച് റയൽ നിർണായക ജയം നേടിയത്. 7-ാം മിനിട്ടിൽ ജുവാൻ ഫൊയിത്തിലൂടെ ആതിഥേയരായ വിയ്യാറയൽ ലീഡെടുത്തതാണ്. എന്നാൽ 17,23 മിനിട്ടുകളിൽ സ്കോർ ചെയ്ത് എംബാപ്പെ റയലിന്റെ ജയമുറപ്പിച്ചു. 28 മത്സരങ്ങളിൽ റയലിന് 60 പോയിന്റായി. റയലിനെക്കാൾ 2 മത്സരം കുറവ് കളിച്ച ബാഴ്‌സ 26 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി രണ്ടാമതുണ്ട്. മറ്റ് മത്സരങ്ങഴളിൽ റയൽ ബെറ്റിസ് 3-2ന് ലെഗാനസിനേയും മയ്യോർക്ക 2-1ന് എസ്‌പാന്യോളിനേയും കീഴടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |