SignIn
Kerala Kaumudi Online
Thursday, 22 October 2026 6.24 PM IST

ഇന്ത്യ മാസ്റ്റേഴ്‌സ്

e

റായ്‌പൂർ: പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനവുമായി പ്രിയതാരങ്ങൾ നിറഞ്ഞാടിയ പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ഇന്നലെ നടന്ന ഫൈനലിൽ സാക്ഷാൽ ബ്രയാൻ ലാറ നയിച്ച വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ 6 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 17.1 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. അമ്പാട്ടി റായ്‌ഡു 50 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടെ 74 റൺസ് നേടി ചേസിംഗിൽ ഇന്ത്യയുടെ മുന്നണിപ്പോരാളിയായി. സച്ചിൻ18 പന്തിൽ 2 ഫോറു 1 സിക്ും ഉൾപ്പെടെ 25റൺസ് നേടി. 13 റൺസുമായി യുവ്‌രാജ് സിംഗും 16 റൺസുമായി സ്റ്റുവർട്ട് ബിന്നിയും പുറത്താകാതെ നിന്നു.ഓപ്പണിംഗ് വിക്കറ്റിൽ സച്ചിനും റായ്‌‌ഡുവും 47 പന്തിൽ 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ വിജയത്തിന് അടിസ്ഥാനമിട്ടു. വിൻഡീസിനായി ആഷ്‌ലി നേഴ്‌സ് 2 വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ബാറ്റർമാരിൽ ലെൻഡിൽ സിമ്മൺസിനും (57), ഡ്വെയിൻ സ്‌മിത്തിനും (45) മാത്രമാണ് തിളങ്ങാനായുള്ളൂ. ലാറ (6) തുടക്കത്തിലേ പുറത്തായി. ഇന്ത്യയ്‌ക്കായി വിനയ് കുമാർ മൂന്നും ഷഹബാസ് നദീം രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

ഇന്ത്യയേയും വെസ്റ്റിൻഡീസിനെയും കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ മാസ്റ്റേഴ്‌സ് ടീമുകളാണ് ലീഗിലുണ്ടായിരുന്നത്. ഇന്ത്യ ഓസട്രേലിയയേയും വിൻഡീസ് ശ്രീലങ്കയേയും സെമിയിൽ വീഴ്‌ത്തിയാണ് ഫൈനലിൽ എത്തിയത്.

ഉമ്രാന് പകരം സകാരിയ

കൊൽക്കത്ത: പരിക്കിൽ നിന്ന് മോചിതനാകാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കശ്മീരി പേസർ ഉമ്രാൻ മാലിക്കിന് ഐ.പി.എൽ 2025 സീസൺ നഷ്ടമാകും. ഉമ്രാന് പകരം ചേതൻ സകാരിയയെ കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മെഗാലേലത്തിൽ അൺസോൾഡായ സകാരിയെ 75 ലക്ഷത്തിനാണ് കൊൽക്കത്ത ടീമിൽ എടുത്തത്.

കഴിഞ്ഞ ഐ.പി.എല്ലിനിടെ പരിക്കേറ്റ ഉമ്രാന് പിന്നീട് കളിക്കാനായിരുന്നില്ല. 2021 മുതൽ 24 സീസൺ വരെ സൺ റൈസേഴ്‌സിലായിരുന്ന ഉമ്രാനെ മെഗാലേലത്തിൽ 75 ലക്ഷത്തിനാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360