
മുംബയ് : മികച്ച ഫോമിലുള്ള ബാറ്റർ ശ്രേയസ് അയ്യർക്ക് ബി.സി.സി.ഐയുടെ സെൻട്രൽ കോൺട്രാക്റ്റ് തിരിച്ചുകിട്ടിയേക്കും. 2023-24 സീസണിന്റെ ഒടുവിൽ രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ആഭ്യന്തരമത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിലാണ് ശ്രേയസിനെ കരാറിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ പിന്നീട് ആഭ്യന്തരമത്സരങ്ങളിൽ കളിക്കുകയും ചാമ്പ്യൻസ് ട്രോഫിയിൽ റൺവേട്ടയിൽ മുന്നിലെത്തുകയും ചെയ്ത ശ്രേയസ് കഴിഞ്ഞദിവസം ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിനെ പുറത്താകാതെ 97 റൺസ് നേടി വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതോടെയാണ് കരാർ തിരികെ ലഭിക്കാൻ വഴിയൊരുങ്ങിയത്.
ശ്രേയസിനെപ്പോലെ കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ഇഷാൻ കിഷനും തിരികെകിട്ടാനിടയുണ്ട്. ഇഷാനാണ് ഈ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായത്. ഇപ്പോൾ ഫ്രാൻസിൽ അവധി ആഘോഷിക്കുന്ന ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ തിരിച്ചെത്തിയാലുടൻ കരാർ നൽകേണ്ട കളിക്കാരുടെ പട്ടിക തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |