SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

അജിങ്ക്യ ആവശ്യപ്പെട്ടിട്ടും ഈഡനിലെ പിച്ച് മാറ്റിയില്ല

ajinkya-

കൊൽക്കത്ത : ഹോംഗ്രൗണ്ടായ ഈഡൻഗാർഡൻസ് സ്റ്റേഡിയത്തിലെ പിച്ചിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്ടൻ അജിങ്ക്യ രഹാനെ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ ക്യുറേറ്റർ സുജാൻ മുഖർജി തയ്യാറായില്ലെന്ന് പരാതി. ഈ മാസം 22ന് ആർ.സി.ബിക്ക് എതിരായ മത്സരത്തിന് മുമ്പ് പിച്ച് സ്പിൻ ബൗളിംഗിന് അനുകൂലമായി മാറ്റണമെന്ന് അജിങ്ക്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുജാൻ ഇതിന് വഴങ്ങിയില്ല. മത്സരത്തിൽ കൊൽക്കത്ത ഏഴ് വിക്കറ്റിന് തോൽക്കുകയും ചെയ്തു. രണ്ടാം മത്സരത്തിൽ കൊൽക്കത്ത രാജസ്ഥാനെ നേരിട്ടത് ഗോഹട്ടിയിലാണ്. ഇവിടുത്തെ സ്പിൻ പിച്ചിൽ സ്പിന്നർമാരെ ഉപയോഗിച്ച് അജിങ്ക്യ രാജസ്ഥാനെ 151/9ലൊതുക്കുകയും എട്ടുവിക്കറ്റിന് ജയിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AJINKYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360