SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

ബൈ,​ ബൈ ലെജൻഡ്

a

ന്യൂഡൽഹി: ടേബൾ ടെന്നിസിലെ ഇന്ത്യൻ ഇതിഹാസം അചന്ത ശരത് കമൽ വിരമിച്ചു. ജന്മനാടായ ചെന്നൈയിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് കണ്ടന്റിൽ ഇന്നലെ പ്രീക്വാർട്ടറിൽ സ്‌നേഹിത് സുരവജ്ജുലയോട് തോറ്റതോടെയാണ് ആ അത്യജ്ജല കരിയറിന് അവസാനമായത്. ലോക ടേബിൾ ടെന്നിസ് കണ്ടന്റോടെ പ്രൊഫഷണൽ കരിയർ അവസാനപ്പിക്കുകയാണെന്ന് ഇന്നലെ 42കാരനായ ശരത് കമൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിെ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയം വേദിയാകുന്ന ടൂർണമെന്റിൽ സ്‌നേഹിതിനോട് 3-0ത്തിനാണ് ശരത് കമൽ തോറ്റത് (11-9, 11-8, 11-9)​.

വിവിധ വിഭാഗങ്ങളിലായി കോമൺ വെൽത്ത് ഗെയിംസിൽ 6 സ്വർണവും 3 വീതം വെള്ലി വെങ്കല മെഡലുകളും സ്വന്തമാക്കിയ ശരത് കമൽ ഏഷ്യൻ ഗെയിംസിൽ നിന്ന് 2വെങ്കലവും നേടി. 2022-ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച ശരത് കമൽ മൂന്ന് സ്വർണമടക്കം നാല് മെഡലുകൾ നേടിയിരുന്നു. അഞ്ച് ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത ശരത് കമൽ കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ ഉദ്ഘാടനച്ചടങ്ങിൽ പി.വി സിന്ധുവിനൊപ്പം ഇന്ത്യൻ പതാകയേന്തി.രാജ്യം പരമോന്നത കായിക ബഹുമതിയായ ഖഏൽ രത്നയും അർജുന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ACHANTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360