SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

അനിയൻ പാണ്ഡ്യയെ വീഴ്‌ത്തി ചേട്ടൻ പാണ്ഡ്യ

ipl

മുംബയ് : തന്റെ അനിയൻ ഹാർദിക് പാണ്ഡ്യ നയിച്ച മുംബയ് ഇന്ത്യൻസിനെതിരെ കഴിഞ്ഞദിവസം 12 റൺസ് വിജയം നേടാൻ ആർ.സി.ബിയെ സഹായിച്ചത് ക്രുനാൽ പാണ്ഡ്യയാണ്. നാലോവറിൽ 45 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ക്രുനാൽ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മുംബയ്‌യുടെ ചേസിംഗ് ചീറ്റിയത്.ജ​യി​ക്കാ​ൻ​ 19​ ​റ​ൺ​സ് ​വേ​ണ്ടി​യി​രു​ന്ന​ ​അ​വ​സാ​ന​ ​ഓ​വ​റി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ട് ​പ​ന്തു​ക​ളി​ലാ​യി​ ​മി​ച്ച​ൽ​ ​സാ​ന്റ്ന​റെ​യും​ ​(8​),​ ​ദീ​പ​ക് ​ച​ഹ​റി​നെ​യും​ ​(0​)​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​ന​മാ​ൻ​ ​ധി​റി​നെ​(11​)​യും​ ​പു​റ​ത്താ​ക്കി​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​ ​ ​അ​നി​യന്റെ​ ​ടീ​മി​നെ​ ​പ​രാ​ജ​യ​ത്തി​ലെ​ത്തി​ച്ചു. മത്സരത്തിൽ 15​ ​പ​ന്തു​ക​ളി​ൽ​ 42​ ​റ​ൺ​സടിച്ച് ഹാർദിക് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

മത്സരശേഷം ഹാർദിക്കിന്റെ പ്രകടനത്തെ അഭിനന്ദിച്ച ക്രുനാൽ പക്ഷേ തങ്ങൾ ഇരുവരും നേർക്കുനേർ വരുമ്പോൾ ഒരാൾക്ക് മാത്രമേ ജയിക്കാനാകൂ എന്ന തിരിച്ചറിവുണ്ടെന്നും പറഞ്ഞു. അനിയന് ജയിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും ക്രുനാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360