
കൊൽക്കത്ത : കഴിഞ്ഞ മത്സരങ്ങളിൽ വിക്കറ്റ് വീഴ്ത്തിയ ശേഷം നോട്ട്ബുക്കിൽ കുറിച്ചിടുന്ന രീതിയിൽ ആഘോഷം നടത്തി പിഴയേറ്റുവാങ്ങിയിരുന്ന ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രതി ഇന്നലെ വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയ രീതിയിൽ. തന്റെ ആരാധനാപുരുഷനായ സുനിൽ നരെയ്ന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഗ്രൗണ്ടിലെ പുല്ലിൽ ഓട്ടോഗ്രാഫ് ഒപ്പിടുന്ന രീതിയിലാണ് ദിഗ്വേഷ് ആഘോഷിച്ചത്. നരെയ്ന്റെ ബൗളിംഗാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് പറഞ്ഞിട്ടുള്ള ദിഗ്വേഷ് ബഹുമാനപുരസരമാണ് നിലത്തെഴുത്ത് നടത്തിയെതന്നാണ് സംസാരം.നോട്ട്ബുക്ക് ആഘോഷത്തിന് രണ്ട് മത്സരങ്ങളിലായി 5.6ലക്ഷം രൂപയാണ് ദിഗ്വേഷിന് പിഴ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |