SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

ക്വാർട്ടർ കടമ്പ കടക്കാൻ ബാഴ്സയും പി.എസ്.ജിയും

ucl

ബാഴ്സലോണ Vs ഡോർട്ട്മുണ്ട്

പാരീസ് എസ്.ജി Vs ആസ്റ്റൺ വില്ല

രാത്രി 12.30 മുതൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ

ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കായി വമ്പന്മാരായ ബാഴ്സലോണയും പാരീസ് എസ്.ജിയും ഇന്നിറങ്ങുന്നു. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് ബാഴ്സയുടെ എതിരാളികൾ. ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയാണ് പാരീസിന്റെ എതിരാളികൾ.

ബാഴ്സയുടെ ഹോം മാച്ചാണ് ഇന്ന് നടക്കുന്നത്. പ്രാഥമിക ലീഗിലെ എട്ടുമത്സരങ്ങളിൽ ആറും ജയിച്ച് 19 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തിയ ടീമാണ് ബാഴ്സ. പ്രീക്വാർട്ടറിലെ ഇരു പാദങ്ങളിലും പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ തോൽപ്പിച്ചാണ് ബാഴ്സ ക്വാർട്ടറിലേക്ക് എത്തിയത്. പ്രാഥമിക റൗണ്ടിൽ പത്താം സ്ഥാനത്തായിപ്പോയ ബൊറൂഷ്യ പ്ളേ ഓഫിൽ സ്പോർട്ടിംഗിനെയാണ് തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് ക്ളബ് ലിലെയെ മടക്കി അയച്ച് അവസാന എട്ടിലേക്ക് കടന്നു.

പി.എസ്.ജിക്കും ഇന്ന് ഹോം മാച്ചാണ്. പ്രാഥമിക റൗണ്ടിൽ 15-ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പി.എസ്.ജി പ്ളേ ഓഫിൽ ഇരുപാദങ്ങളിലുമായി 10-0ത്തിന് ഫ്രഞ്ച് ക്ളബ് ബ്രേസ്റ്റോയ്സിനെ കീഴടക്കിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവിടെ മുൻചാമ്പ്യന്മാരായ ലിവർപൂളായിരുന്നു എതിരാളികൾ. ആദ്യ പാദത്തിൽ ലിവർപൂളും രണ്ടാം പാദത്തിൽ പി.എസ്.ജിയും 1-0ത്തിന് ജയിച്ചതോട‌െ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് ജയിച്ചാണ് പി.എസ്.ജി അവസാന എട്ടിലേക്ക് കടന്നത്. പ്രാഥമിക റൗണ്ടിൽ എട്ടാം സ്ഥാനക്കാരായിരുന്ന ആസ്റ്റൺ വില്ല നേരിട്ട് പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു. അവിടെ ക്ളബ് ബ്രൂഗയെ ആദ്യപാദത്തിൽ 3-1നും രണ്ടാം പാദത്തിൽ 3-0ത്തിനും മറികടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360