SignIn
Kerala Kaumudi Online
Thursday, 22 October 2026 5.19 PM IST

സൂര്യകുമാർ യാദവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു

surya-kumar-yadav

മ്യൂണിക്ക് : ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്ടൻ സൂര്യകുമാർ യാദവ് സ്പോർട്സ് ഹെർണിയയ്ക്ക് മ്യൂണിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് സൂര്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ബംഗളുരുവിൽ സൂര്യ പരിശീലനം പുനരാരംഭിക്കും. ഓഗസ്റ്റിൽ ബംഗ്ളാദേശുമായാണ് വൈറ്റ് ബാൾ ഫോർമാറ്റിൽ ഇന്ത്യയു‌ടെ അടുത്ത മത്സരങ്ങൾ. അതിൽ കളിക്കാൻ സൂര്യയ്ക്ക് കഴിയും.

കഴിഞ്ഞവർഷവും സ്പോർട്സ് ഹെർണിയയ്ക്ക് സൂര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ രോഗം മാറാതിരുന്നതോ‌ടെയാണ് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നത്. 2023ൽ കാൽക്കുഴയിലെ പരിക്കിനും ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.

ഞരമ്പുകളിൾ കടുത്ത വേദന അനുഭവപ്പെടുന്ന അസുഖമാണ് സ്‌പോർട്‌സ് ഹെർണിയ. മസിലുകളിലോ ലിഗമെന്റുകളിലോ ടെൻഡനുകളിലോ പരിക്കേൽക്കുന്നതുവഴിയാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റിലും സ്‌പോർട്‌സ് ഹെർണിയ ബാധിക്കാം.

അത്‌ലറ്റിക് പ്യൂബൾജിയ എന്നും ഈ രോഗം അറിയപ്പെടുന്നു. പെട്ടെന്നുള്ള തിരിച്ചിലുകൾ, ദിശയിൽനിന്ന് പെട്ടെന്നുള്ള മാറ്റം, പെൽവിക് പ്രദേശത്തെ ആവർത്തിച്ചുള്ള സമ്മർദം എന്നിവ വഴിയാണ് സ്‌പോർട്‌സ് ഹെർണിയ സംഭവിക്കുന്നത്. ഫുട്‌ബാൾ, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ് കളിക്കാരിൽ ഇത് കണ്ടുവരാറുണ്ട്. പെട്ടെന്നുള്ള തിരിച്ചിലും ദിശാ മാറ്റവും കൊണ്ടെല്ലാമാണ് ഇത് സംഭവിക്കുന്നത്. പെൽവിസിനോ അടിവയറിനോ ചുറ്റുമുള്ള മസിലുകളുടെ ബലഹീനതയും സ്‌പോർട്‌സ് ഹെർണിയക്ക് കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SURYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360