SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

കേരള പ്രിമിയർ ചെസ് ലീഗ് : രജിസ്ട്രേഷൻ ഏഴു ദിവസം കൂടി

chess

തിരുവനന്തപുരം : പ്രി​മിയർ ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി സംഘടി​പ്പി​ക്കുന്ന ചെസ് ലീഗി​ന്റെ രജി​സ്ട്രേഷൻ ജൂലായ് 30ന് അവസാനിക്കും. കേരള പ്രീമിയർ ചെസ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റ് സെപ്തംബർ 6, 7 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആകെ സമ്മാനത്തുക 25 ലക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചെസ് ലീഗ് കാഷ്പ്രൈസാണിത്.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കും. ഒൻപത് മുതൽ 56 വയസുവരെയുള്ളവർക്ക് ടീമുകളിൽ ഇടമുണ്ടാകും. ചാമ്പ്യൻ ടീമിന് പത്ത് ലക്ഷം ലഭിക്കും. രണ്ടാം സ്ഥാനം 7 ലക്ഷം, മൂന്നാം സ്ഥാനം 4 ലക്ഷം, നാലാം സ്ഥാനം 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാന ഘടന.വിശദ വിവരങ്ങൾക്ക് : 8714881281.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360