SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

വിരാടും രോഹിതും ഇറങ്ങുന്നു വിജയ് ഹസാരേ ഇന്നുമുതൽ

vijay-hazare

ബംഗളുരു : സീനിയർ ഇന്ത്യൻ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഉൾപ്പടെയുള്ള വലിയ താരങ്ങൾകൂടി കളത്തിലിറങ്ങുന്നതോടെ ഇന്ന് ആരംഭിക്കുന്ന ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരേ ട്രോഫിയിൽ മത്സരങ്ങൾ തീപാറും. സർവീസസ് ഉൾപ്പടെ 38 ടീമുകളാണ് ഇക്കുറി പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുന്നത്. അഹമ്മദാബാദ്, രാജ്കോട്ട്, ആലൂർ, ബെംഗളുരു തുടങ്ങി വിവിധ വേദികളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.

വിരാട് കൊഹ്‌ലി ഡൽഹി ടീമിന് വേണ്ടിയും രോഹിത് മുംബയ് ടീമിന് വേണ്ടിയുമാണ് ഇറങ്ങുന്നത്. ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ മതിയാകൂ എന്ന ബി.സി.സി.ഐ നിലപാട് അനുസരിച്ചാണ് മുൻ ഇന്ത്യൻ നായകർ കളത്തിലിറങ്ങുന്നത്. വിരാടിന്റെ ഡൽഹിക്ക് ആദ്യ മത്സരം ആന്ധ്രയുമായാണ്. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാൽ പിന്നീട് നാഷണൽ സെന്റർ ഒഫ് എക്സലൻസിലേക്ക് മാറ്റി. മത്സരത്തിന് കാണികളെ അനുവദിച്ചിട്ടുമില്ല. റിഷഭ് പന്താണ് ഡൽഹിയെ നയിക്കുന്നത്. ഇശാന്ത് ശർമ്മ, നവ്‌ദീപ് സെയ്നി തുടങ്ങിയവർ വിരാടിനൊപ്പം ടീമിലുണ്ട്.

ശാർദൂൽ താക്കൂറിന്റെ ക്യാപ്ടൻസിക്ക് കീഴിലാണ് മുംബയ്‌ക്ക് വേണ്ടി രോഹിത് കളിക്കാനിറങ്ങുന്നത്. സർഫ്രാസ് ഖാനും മുഷീർ ഖാനും ടീമിലുണ്ട്. ഇന്ന് ജയ്പൂരിൽ സിക്കിമിനെതിരെയാണ് മുംബയ്‌യുടെ ആദ്യ മത്സരം. ശുഭ്മാൻ ഗിൽ പഞ്ചാബിന് വേണ്ടിയും രവീന്ദ്ര ജഡേജ ഗുജറാത്തിന് വേണ്ടിയും ടൂർണമെന്റിൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേ​ര​ള​ത്തെ രോ​ഹ​ൻ​ നയിക്കും

വി​ജ​യ് ​ഹ​സാ​രെ​ ​ടൂ​ർ​ണ​മെ​ന്റി​നു​ള്ള​ ​കേ​ര​ള​ ​ടീ​മി​നെ​ ​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ൽ​ ​ന​യി​ക്കും.19​ ​അം​​​ഗ​ ​ടീ​മി​ൽ​ ​സ​ഞ്ജു​ ​സാം​സ​ൺ,​ ​വി​ഷ്ണു​ ​വി​നോ​ദ്,​ ​മു​​​ഹ​മ്മ​ദ് ​അ​സ​റു​ദ്ദീ​ൻ,​ ​സ​ൽ​മാ​ൻ​ ​നി​സാ​ർ,​ ​നി​ധീ​ഷ് ​എം​ ​ഡി​ ​തു​ട​ങ്ങി​യ​ ​മു​തി​ർ​ന്ന​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​കെ​സി​എ​ല്ലി​ൽ​ ​ഉ​ൾ​പ്പ​ടെ​ ​തി​ള​ങ്ങി​യ​ ​യു​വ​താ​ര​ങ്ങ​ളെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇന്നുമു​ത​ൽ​ ​ജ​നു​വ​രി​ ​എ​ട്ട് ​വ​രെ​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​മ​ത്സ​ര​ങ്ങ​ൾ​
കേ​ര​ള​ ​ടീം​ ​:​ ​രോ​ഹ​ൻ​ ​എ​സ്.​ ​കു​ന്നു​മ്മ​ൽ​ ​(​ക്യാ​പ്ട​ൻ​),​ ​സ​ഞ്ജു​ ​വി.​ ​സാം​സ​ൺ,​ ​വി​ഷ്ണു​ ​വി​നോ​ദ് ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​ൻ​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​അ​ഹ​മ്മ​ദ് ​ഇ​മ്രാ​ൻ,​ ​സ​ൽ​മാ​ൻ​ ​നി​സാ​ർ,​ ​അ​ഭി​ഷേ​ക് ​ജെ.​ ​നാ​യ​ർ,​ ​കൃ​ഷ്ണ​ ​പ്ര​സാ​ദ്,​ ​അ​ഖി​ൽ​ ​സ്ക​റി​യ,​ ​അ​ഭി​ജി​ത്ത് ​പ്ര​വീ​ൺ​ ​വി,​ ​ബി​ജു​ ​നാ​രാ​യ​ണ​ൻ,​ ​അ​ങ്കി​ത് ​ശ​ർ​മ്മ,​ ​ബാ​ബ​ ​അ​പ​രാ​ജി​ത്,​ ​വി​ഘ്നേ​ഷ് ​പു​ത്തൂ​ർ,​ ​എം.​ ​ഡി​ ​നി​ധീ​ഷ് ,​ ​കെ.​ ​എം​ ​ആ​സി​ഫ് ,​ ​അ​ഭി​ഷേ​ക് ​പി.​ ​നാ​യ​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​എ​ൻ.​ ​എം,​ ​ഏ​ദ​ൻ​ ​ആ​പ്പി​ൾ​ ​ടോം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIJAY HAZARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360