SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.58 AM IST

മുസറബാനിക്കെതിരെ നിയമനടപടിയെന്ന് പി.സി.ബിയുടെ ഭീഷണി

muzrabani

കൊൽക്കത്ത : പാകിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് ഇന്ത്യൻ പ്രിമിയർ ലീഗിലേക്കെത്തിയ സിംബാബ്‌വേ പേസർ ബ്ളസിംഗ് മുസറബാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽ ചേരാനാണ് മുസറബാനി പി.എസ്.എൽ ഉപേക്ഷിച്ചത്. ബി.സി.സി.ഐ നിർദ്ദേശപ്രകാരം ഒഴിവാക്കപ്പെട്ട ബംഗ്ളാദേശി പേസർ മുസ്താഫിസുർ റഹ്മാന് പകരമാണ് മുസറബാനികൊൽക്കത്തയിലെത്തുന്നത്. നേരത്തേ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ളാമാബാദ് യുണൈറ്റഡുമായി മുസറബാനി കരാർ ഒപ്പിട്ടിരുന്നു.

ട്വന്റി-20 ലോകകപ്പിൽ ബംഗ്ളാദേശിന്റെ ബഹിഷ്കരണത്തിലേക്കുവരെയെത്തിയതിന് പിന്നിൽ മുസ്താഫിസുറിനെ കൊൽക്കത്ത ഒഴിവാക്കിയതായിരുന്നു. താരലേലത്തിൽ 9.2കോടി മുടക്കിയാണ് കൊൽക്കത്ത മുസ്താഫിസുറിനെ ഉൾപ്പെടുത്തിയത്.എന്നാൽ ബംഗ്ളാദേശിൽ ഹിന്ദുക്കൾ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ബംഗ്ളാദേശിൽ നിന്നുള്ള കളിക്കാരനെ ടീമിലെടുത്തതിനെതിരെ ഹൈന്ദവ സംഘടനകൾ ഭീഷണി മുടക്കി. ഇത് കണക്കിലെടുത്ത് മുസ്താഫിസുറിനെ ഒഴിവാക്കാൻ ബി.സി.സി.ഐ കൊൽക്കത്ത ടീമിനോട് ആവശ്യപ്പെ‌ടുകയായിരുന്നു.ഇതോടെയാണ് ബംഗ്ളാദേശ് ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നിലപാടെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, MUZARABANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360