SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ജയിക്കാൻ യോഗമില്ല !

football

ജയിക്കാൻ കഴിയാതെ കേരള ബ്ളാസ്റ്റേഴ്സും ഗോകുലം കേരളയും

ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളുമായി 1-1ന്

സമനിലയിൽ പിരിഞ്ഞ് കേരള ബ്ളാസ്റ്റേഴ്സ്

കൊൽക്കത്ത : സീസണിലെ അഞ്ചാം മത്സരത്തിലും വിജയം കണ്ടെത്താൻ കഴിയാതെ കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഈസ്റ്റ്ബംഗാൾ ക്ളബിനോട് 1-1ന് സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട.

പത്താം മിനിട്ടിൽ യൂസഫ് എസേജ്ജരി പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ആതിഥേയരാണ്. മഞ്ഞക്കാർഡ് വാങ്ങിയ അയ്ഭാൻപ കൂപറിന്റെ ഫൗളിനെത്തുടർന്നാണ് റഫറി ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത യൂസഫ് ബ്ളാസ്റ്റേഴ്സ് ഗോളി അർഷ് അൻവർ ഷെയ്ക്കിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ ഈ ഗോളിന് ഈസ്റ്റ് ബംഗാൾ മുന്നിലായിരുന്നു. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ മലയാളി താരം മുഹമ്മദ് അജ്സലിന്റെ ഗോളിലൂടെയാണ് ബ്ളാസ്റ്റേഴ്സ് സമനില പിടിച്ച് രക്ഷപെട്ടത്. എബിൻദാസ് യേശുദാസന്റെ തകർപ്പൻ ക്രോസ് ഹെഡ് ചെയ്താണ് സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ഗോളടിവീരനായിരുന്ന അജ്സൽ സ്കോർ ചെയ്തത്.

ആദ്യ നാ​ലു​മ​ത്സ​ര​ങ്ങ​ളും​ ​തോ​റ്റ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ഇന്നലത്തെ സമനിലയോടെ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നു. അഞ്ചുകളികളിൽ നിന്ന് ഒരു പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് ഒരു പടവ് കയറി 12-ാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളിൽ നിന്ന് 8 പോയിന്റായ ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.ഈ​ ​സീ​സ​ണി​ന്റെ​ ​ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ​ ​കൊ​ൽ​ക്ക​ത്ത​ ​സാ​ൾ​ട്ട് ​ലേ​ക്കി​ൽ​ ​വ​ച്ച് ​ മോ​ഹ​ൻ​ ​ബ​ഗാ​നോ​ട് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ​തോ​റ്റാ​ണ് ​ഡേ​വി​ഡ് ​ക​റ്റാ​ല​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​മ​ഞ്ഞ​പ്പ​ട​യു​ടെ​ ​തു​ട​ക്കം.​ ​പി​ന്നാ​ലെ​ ​കൊ​ച്ചി​യി​ലെ​ത്തി​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​യോ​ട് 1​-0​ത്തി​നും​ ​ഇ​ന്റ​ർ​ ​കാ​ശി​യോ​ട് 2​-1​നും​ ​ചെ​ന്നൈ​യി​നോ​ട് 1​-0​ത്തി​നും​ ​തോ​ൽ​വി.​ ​അതിനുശേഷമാണ് ഈ സമനില. ആറുമ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​കെ​ ​നേ​ടി​യ​ത് ​രണ്ടുഗോളുകൾ. ​വാ​ങ്ങി​യ​ത് ​ഏഴെ​ണ്ണം.

ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലത്തെ

1-0ത്തിന് കീഴടക്കി ശ്രീനിധി ഡെക്കാൻ

മഞ്ചേരി : ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ മൂന്നാം മത്സരത്തിലും ജയിക്കാൻ കഴിയാതെ ഗോകുലം കേരള എഫ്.സി. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഗോകുലം ഇന്നലെ ഹൈദരാബാദിൽ നിന്നുള്ള ക്ളബ് ശ്രീനിധി ഡെക്കാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 54-ാം മിനിട്ടിൽ ഫാബ്രിസ് കാ നേടിയ ഗോളിനായിരുന്നു ശ്രീനിധിയുടെ ജയം.

ഈ സീസണിൽ ഗോകുലത്തിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ രണ്ടുപോയിന്റ് മാത്രമുള്ള

ഗോകുലം 10 ടീമുകളടങ്ങുന്ന ലീഗിൽ അവസാന സ്ഥാനത്തായി. മൂന്ന് കളികളിൽ രണ്ടുവിജയം നേടി ആറു പോയിന്റുമായി ശ്രീനിധി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ​​​​​​സീസണിലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​ ഗോകുലംച​ന്മാ​രി​യു​മാ​യി​ ​ഗോ​ൾ​ര​ഹി​തമാ യും ​അ​ടു​ത്ത​ ​മ​ത്സ​ര​ത്തി​ൽ​ ​നാം​ധാ​രി​യു​മാ​യി ഓരോ ഗോളടിച്ചും സമനിലയിൽ പിരിയുകയായിരുന്നു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360