SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.29 AM IST

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ അർജന്റീന, സ്പെയ്ൻ വിജയിച്ചു

football

ബ്യൂണസ് അയേഴ്സ് : കഴിഞ്ഞരാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിൽ അർജന്റീനയ്ക്കും സ്പെയ്നിനും ജർമ്മനിയും വിജയം നേടി. ഇംഗ്ളണ്ട് ഉറുഗ്വേയുമായി സമനിലയിൽ പിരിഞ്ഞു.

ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മൗറിട്ടാനിയയെയാണ് അർജന്റീന തോൽപ്പിച്ചത്. 17-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസും 32-ാം മിനിട്ടിൽ നിക്കോ പാസുമാണ് അർജന്റീനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഇൻജുറി ടൈമിൽ ജോർദാൻ ലെഫോർട്ടാണ് മൗറിട്ടാനിയയുടെ ആശ്വാസഗോൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി മെസി അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

16,44 ിനിട്ടുകളിൽ മൈക്കേൽ ഒയർസബാൽ നേടിയ ഇരട്ട ഗോളുകളും 72-ാം മിനിട്ടിൽ വിക്ടർ മുനോസിന്റെ ഗോളും സെർബിയയ്ക്ക് എതിരെ സ്പെയ്‌നിന് വിജയം നൽകി.മൂന്നിനെതിരെ നാലുഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെയാണ് ജർമ്മനി തോൽപ്പിച്ചത്.നെതർലാൻഡ് 2-1ന് നോർവേയെ തോൽപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360