SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.46 AM IST

ഫൈനലിൽ വീണ് ആയുഷ് ഷെട്ടി

ayush-shetty

നിംഗ്ബോ : 61 വർഷത്തിന് ശേഷം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിൽ സ്വർണം നേടുന്ന ഇന്ത്യക്കാരനാകാനുള്ള യുവതാരം ആയുഷ് ഷെട്ടിയുടെ സ്വപ്നം ഫൈനലിൽ പൊലിഞ്ഞു. ഇന്നലെ ചൈനയിൽ നടന്ന ഫൈനലിൽ നിലവിലെ ലോക ചാമ്പ്യനായ ചൈനീസ് താരം ഷി യു ക്വിയാണ് കലാശക്കളിയിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ആയുഷിനെ കീഴടക്കിയത്. സ്കോർ : 21-12,21-10.

വിസ്മയകരമായിരുന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആയുഷിന്റെ യാത്ര.ആദ്യ റൗണ്ടിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ലി ഷീ ഫെംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് വരവറിയിച്ചത്.21-13,21-16 എന്ന സ്കോറിനായിരുന്നു ജയം. പ്രീ ക്വാർട്ടറി​ൽ ചൈനയുടെ ചി​ യു ജെന്നി​നെ 21-16,21-12ന് തോൽപ്പിച്ചു. ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ സൂപ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെയാണ് ആയുഷ് മറികടന്നത്. സ്കോർ : 23-21,21-17. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനുമായ കുൻലാവുത്ത് വിദിത്ത് സരണിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ആയുഷ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ : 10-21,21-19, 21-17.

ദിനേഷ് ഖന്നയാണ് ഇതുവരെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സ്വർണം നേടിയ ഏക ഇന്ത്യൻ താരം. 1965ലായിരുന്നു ഖന്നയുടെ ചരിത്ര നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AYUSH SHETTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360