SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.50 AM IST

റെക്കാഡ് അഭിഷേകം

a

അഭിഷേക് ശർമ്മ ട്രാക്കിലായാൽ റെക്കാഡുക കടപുഴകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയമുറപ്പിച്ച സെഞ്ച്വറിയിലൂടെയും അഭിഷേക് ചില റെക്കാഡുകൾ പോക്കറ്റിലാക്കി. മത്സരത്തിൽ 68 പന്തിൽ 10 വീതം സിക്സും ഫോറും ഉൾപ്പെടെ 135 റൺസാണ് അഭിഷേക് നേടിയത്.

അഭിഷേകിന്റെ സെഞ്ച്വറിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 242 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 195 റൺസേ നേടാനായുള്ളൂ. ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താനും ഹൈദരാബാദിനായി. കളിയിലെതാരമായ അഭിഷേകിന്റ കൈവശമാണിപ്പോൾ ഓറഞ്ച് ക്യാപ്പ്.

9- ട്വന്രി-20യിൽ അഭിഷേകിന്റെ ഒമ്പതാമത്തെ സെഞ്ച്വറിയായിരുന്നു ഡൽഹിക്കെതിരെ നേടിയത്. ഇതോടെ ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ വിരാട് കൊഹ്‌ലിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും അഭിഷേകിനായി, 8 സെ‌ഞ്ച്വറികൾ നേടിയ രോഹിത് ശർമ്മയെ മറികടന്നാണ് അഭിഷേക് സെഞ്ച്വറി കതണക്കിൽ കൊഹ്‌ലിക്കൊപ്പം എത്തിയത്.

135 (68 പന്തിൽ)- ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോറാണിത്.

ഡൽഹി ക്യാപിറ്റൽസിനെതിരെ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറും ഇതു തന്നെ.

ഐ.പി.എല്ലിൽ 50ൽ കുറ‌ഞ്ഞ പന്തുകളിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി അഭിഷേക്.

130+- ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ 130 പ്ലസ് സ്കോർ ചെയ്ത താരമായി അഭിഷേക്. ഡൽഹിക്കെതിരെ നേടിയത് ഉൾപ്പെടെ അഭിഷേക് 4 തവണ ട്വന്റി-20യിൽ നൂറ്റിമുപ്പതോ അതിൽക്കൂടുതലോ സ്കോർ ചെയ്തിട്ടുണ്ട്. ക്രിസ് ഗെയിലിൽ ആരോൺ ഫിഞ്ച് (3) |എന്നിവരെയാണ് ഇക്കാര്യത്തിൽ അഭിഷേക് പിന്തള്ളിയത്.

10-ഐ.പി.എല്ലിൽ രണ്ടിന്നിംഗ്‌സുകളിൽ 10 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരവും അഭിഷേകാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360