SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

മാസ്റ്റേഴ്സ് ബാസ്കറ്റ് കാര്യവട്ടത്ത്

basket

തിരുവനന്തപുരം: പ്രഥമ സ്വിഷ് മാസ്റ്റേഴ്സ് ഓൾ ഇന്ത്യ പ്രൈസ് മണി ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റ് ഇന്നുമുതൽ 26 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. കേരള സർക്കാർ കായിക വകുപ്പ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ, സ്വിഷ് ബാസ്‌ക്കറ്റ്‌ബോൾ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ത്രിദിന
ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഒൻപത് വിഭാഗങ്ങളിലായി 60 ടീമുകൾ പങ്കെടുക്കും. പുരുഷന്മാരുടെ വിഭാഗത്തിൽ 40+, 45+, 50+, 55+, 60+, 65+ പ്രായപരിധിയിലുള്ളവരും, വനിതാ വിഭാഗത്തിൽ 30+, 40+, 50+ പ്രായപരിധിയിലുള്ളവരുമാണ് മത്സരിക്കുന്നത്.
ജില്ലാ കളക്ടർ അനുകുമാരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് അധ്യക്ഷത വഹിക്കും. മുൻ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് ഡോ. എം.എം. ചാക്കോ, മുൻ അന്താരാഷ്ട്ര ഹാൻഡ്‌ബോൾ താരവും സ്വിഷ് ബാസ്‌ക്കറ്റ്‌ബോൾ അക്കാദമി പ്രസിഡന്റുമായ ഡിങ്കി എഫ്. ഡിക്രൂസ് തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം ദിനത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SWISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360