SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.46 AM IST

പൊന്നിലേക്ക് ചാടിക്കയറി ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിന്

s

റാ‌ഞ്ചി: ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്രിൽ പുരുഷൻമാരുടെ ലോംഗ് ജമ്പിൽ 8.08 മീറ്രർ ചാടി മലയാളി താരം എം.ശ്രീശങ്കർ സ്വർണത്തിളക്കത്തോടെ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. ഇതേ ദൂരം ചാടിയാണ് കഴിഞ്ഞ കോമൺവെൽത്ത ഗെയിംസിൽ ശ്രീശങ്കർ വെള്ളി നേടിയത്. 8.05 മീറ്റർ ആയിരുന്നു ഇത്തവണ കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക്. പുരുഷൻമാരുടെ പോൾവോൾട്ടിൽ കുൽദീപ് കുമാർ സ്ഥാപിച്ച 5.25 മീറ്രറിന്റെ റെക്കാഡ് തിരുത്തി സുഹൃത്ത് ദേവ് മീണ (5.45 മീറ്റർ) സ്വർണവും കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും ഉറപ്പിച്ചു. കുൽദീപ് കുമാറും (5.45 മീറ്റർ) നിലവിലെ റെക്കാഡ് മറികടക്കുന്ന പ്രകടനത്തോടെ കോമൺവെൽത്ത് ഗെയിംസിന് ടിക്കറ്രെടുത്തു. ഇരുവരും മധ്യപ്രദേശ് താരങ്ങളാണ്. ഹൈഡമ്പിൽ തേജസ്വിൻ ശങ്കർ സ്ഥാപിച്ച മീറ്റ് റെക്കാഡിനൊപ്പം എത്തിയ പ്രകടനത്തോടെ മഹാരാഷ്ട്രയുടെ സർവേഷും (2.28 മീറ്റർ) കോമൺവെൽത്ത് ഗെയിംസിന് യോഗ്യനായി.

സൂപ്പർ സ്വരേവ്, പ്രതിസന്ധിയിൽ

തളരാതെ മാർത്ത

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമ്മൻ സൂപ്പർ താരം അലക്സാണ്ടർ സ്വരേവ് അനായാസം രണ്ടാം റൗണ്ടിൽ എത്തി. ഒന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൺസിയെ നേരിട്ടുള്ള സെറ്രുകളിൽ 6-3,6-4,6-2ന് വീഴ്‌ത്തിയാണ് സ്വരേവ് രണ്ടാം റൗണ്ടിൽ കടന്നത്. വനിതാ സിംഗിൾസിൽ ഉക്രൈൻ താരം മാർത്ത കോസ്റ്ര്യൂക്ക് റഷ്യൻ താരം ഒക്സാന സ്ലേഖ്‌മറ്റേവയെ നേരിട്ടുള്ള സെറ്റിൽ തോൽപ്പിച്ചു. ഇന്നലെ രാവിലെ കീവിലുള്ള തന്റെ അപ്പാർട്ട്മെന്റിന്റെ 100 മീറ്റർ അകലെ റഷ്യൻ മിസൈൽ പതിച്ച വാർത്ത അറിഞ്ഞതിന് ശേഷമാണ് പതറാതെ പൊരുതി മാർത്ത റഷ്യൻ താരത്തെ തന്നെ വീഴ്‌ത്തിയത്. മീസൈൽ പതിക്കുന്ന സമയത്ത് മാർത്തയുടെ അമ്മയും സഹോദരിയും വീട്ടുലുണ്ടായിരുന്നു.

വനിതാ സിംഗിൾസിൽ ലോക ഏഴാം റാങ്കുകാരി റഷ്യയുടെ മിറ ആൻഡ്രീവ ഫിയോന ഫെറോയെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-3ന് തീർത്ത് രണ്ടാം റൗണ്ട് ഉറപ്പിച്ചു. സ്വിസ് താരം ബെലിൻഡ ബെൻസിച്ചും രണ്ടാം റൗണ്ടിലെത്തി. അതേസമയം 2021ലെ ചാമ്പ്യൻ ചെക്ക് താരം ബാർബോറ ക്രെസിക്കോവയെ അമേരിക്കയുടെ ഹെയ്‌ലി ബാപ്‌റ്റിസ്റ്റെ അട്ടിമറിച്ചു (7-6,6-7,6-2).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360