SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

ആർ.സി.ബി പുറത്താക്കിയിട്ടില്ല,​ ബന്ധം തുടരുന്നു: യഷ് ദയാൽ

s

ലക്‌നൗ: റോയൽ ചല‌ഞ്ചേഴ്സ് ബംഗളൂരുവിന്റെ ഭാഗമായിട്ടും ഇത്തവണത്തെ ഐ.പി.എൽ സീസണിൽ ടീമിനൊപ്പം ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി പോക്‌സോ കേസിൽ കുടുങ്ങിയ പേസർ യഷ് ദയാൽ. തന്നെ ആർ.സി.ബി ടീമിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തന്റെ തീരുമാനമല്ലെന്നും യഷ് ഒരു പോഡ് കാസ്റ്റിൽ വ്യക്തമാക്കി. ആർ.സി.ബി എന്നെ പുറത്താക്കിയിട്ടില്ല. എനിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടുമില്ല. കാരണം അവർ എന്നെ ഇപ്പോഴും ടീമിന്റെ ഭാഗമായി കാണുന്നുണ്ടാകാം. ഈ സീസണിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ വ്യക്തിപരമായി തീരുമാനിച്ചിരുന്നില്ല. ഈ വെളിപ്പെടുത്തിൽ വിവാദമായേക്കാം, പക്ഷേ തീരുമാനങ്ങൾ എല്ലായ്പ്പോഴും ടീം മാനേജ്മെന്റാണ് എടുക്കുന്നത്. ഈ സീസൺ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു, ഞാൻ അവിടെ ഉണ്ടായിരിക്കണമായിരുന്നു എന്നാണ് എനിക്ക തോന്നുന്നത്.-യഷഅ പറഞ്ഞു. ടീമുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും ഡയറക്ടറുമായും ദിനേഷ് കാർത്തിക്കുമായും എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ താരത്തിനെതിരെ നിലവിൽ രണ്ട് പോക്സോ കേസുകളാണ് നിലവിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360