
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ പത്താം സീഡ് ഇറ്റാലിയൻ താരം ഫ്ളാവിയോ കൊബൊള്ളി ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ അമേരിക്കൻ താരം സചരി സ്വായ്ദയെ നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് കൊബൊള്ളി കീഴടക്കിയത്. സ്കോർ : 6-2,6-3,6-7(3/7),7-6(7/5). വനിതാ വിഭാഗത്തിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ 28-ാം സീഡ് അനസ്താസ്യ പൊട്ടപ്പോവയെ തോൽപ്പിച്ച് 22-ാം സീഡ് അന്ന കലിൻസ്ക്യ ക്വാർട്ടറിലെത്തി. സ്കോർ : 6-4,2-6,7-6(10/7).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |