SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.06 AM IST

തങ്കപ്രസാദ് ലണ്ടൻ മാരത്തോണിന്

thankaprasad

തിരുവനന്തപുരം : മലയാളിയായ 70കാരൻ തങ്കപ്രസാദ് അടുത്തവർഷം ഏപ്രിൽ നടക്കുന്ന ലണ്ടൻ മാരത്തോണിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് 125 പേർക്കാണ് സെലക്ഷൻ ലഭിച്ചത്. രണ്ടുതവണ ക്യാൻസറിനെ അതിജീവിച്ച ഇദ്ദേഹം ഒറ്റ വൃക്കയുമായാണ് ദോഹ മാരത്തോൺ ഉൾപ്പടെ നൂറിലേറെ മാരത്തോണുകളിൽ പങ്കെടുത്തത്.

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് അസിസ്റ്റന്റ് ജനറൽ മാനേജരായി 2015ൽ വിരമിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശിയായ തങ്കപ്രസാദ് മാരത്തോണുകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. 2017ൽ മാരത്തണുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ 15ന് കൊച്ചി ഇൻഫോപാർക്കിലെ ജി.ടെക് മാരത്തണിലാണ് ഒടുവിൽ പങ്കെടുത്തത്.തിരുവനന്തപുരം, പട്ടം ലക്ഷ്‌മിനഗറിൽ വൃന്ദാവനം വീട്ടിലാണ് താമസം. റാണി എം.നായരാണ് ഭാര്യ. മക്കളായ ദക്ഷിണ പ്രസാദ്, ഐശ്വര്യ പ്രസാദ് എന്നിവർ ഡോക്‌ടർമാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360