
തിരുവനന്തപുരം : ഒൻപത് സീസണുകളിൽ കേരളത്തിന് വേണ്ടി കളിക്കുകയും കഴിഞ്ഞ സീസണിൽ മഹാരാഷ്ട്രയിലേക്ക് കൂടുമാറുകയുംചെയ്ത മദ്ധ്യപ്രദേശുകാരനായ ക്രിക്കറ്റർ ജലജ് സക്സേന വീണ്ടും കേരളത്തിന്റെ കുപ്പായമണിയുന്നു. കേരളത്തിലേക്ക് വരാൻ ജലജിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞദിവസം എൻ.ഒ.സി നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിന് തലേന്നാണ് ജലജിന് എൻ.ഒ.സി ലഭിച്ചത്. ഇതോടെ വരുന്ന സീസണിലേക്ക് കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസ് ടീം ജലജിനെ നിലനിറുത്തുകയും ചെയ്തു.
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ മികച്ച ആൾറൗണ്ടർമാരിൽ ഒരാളായ ജലജ് കേരളത്തിന് വേണ്ടി എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 3153 റൺസും 352 വിക്കറ്റുകളും നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മാത്രം മൂന്ന് സെഞ്ച്വറിയടക്കം 2252 റൺസും 269 വിക്കറ്റുകളും നേടി. 23 തവണയാണ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |