SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.23 AM IST

കാശ്മീരിനെതിരെ കേരളത്തെ വിഷ്ണു വിനോദ് നയിക്കും

vishnu-vinod

തിരുവനന്തപുരംനിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ ശ്രീനഗറിൽ കളിക്കുന്ന രണ്ട് പരിശീലന മത്സരങ്ങൾക്കുള്ള : കേരള ക്രിക്കറ്റ് ടീമിനെ വിഷ്ണു വിനോദ് നയിക്കും. ഈമാസം 11 മുതൽ 17 വരെയാണ് മത്സരങ്ങൾ. പരിചയസമ്പന്നരായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), അഭിഷേക് ജെ നായർ, വരുൺ നയനാർ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, അഭിഷേക് പി നായർ, സച്ചിൻ ബേബി, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ എസ്, അഭിജിത്ത് പ്രവീൺ വി, ഏദൻ ആപ്പിൾ ടോം, അഖിൻ സത്താർ, പവൻ രാജ്, ഇബ്നുൽ അഫ്താബ്, വൈശാഖ് ചന്ദ്രൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHNU VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360