SignIn
Kerala Kaumudi Online
Saturday, 12 September 2026 5.04 AM IST

സബലേങ്കയും റൈബാക്കിനയും തമ്മിൽ

s

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ടോപ് സീഡും ലോക ഒന്നാം നമ്പർ താരവുമായ അര്യാന സബലേങ്കയും രണ്ടാം സീഡും രണ്ടാം റാങ്കുകാരിയുമായ എലേന റൈബാക്കിനയും ഏറ്രുമുട്ടും. നാളെ പുലർച്ചെയാണ് കിരീടപ്പോരാട്ടം.

സബലേങ്ക ഹാട്രിക്ക് കിരീടം നേരിടുമ്പോൾ യു.എസ് ഓപ്പൺ ട്രോഫിയിൽ കന്നിമുത്തമാണ് റൈബാക്കിനയുടെ ലക്ഷ്യം,​

സെമിയിൽ മൂന്നാം സീഡ് യു.എസിന്റെ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്രുകളിൽ കീഴടക്കിയാണ് ബെലറൂസ് സെൻസേഷൻ സബലേങ്ക സെമിയിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ: 7-5,​6-2. സബലേങ്കയുടെ തുടർച്ചയായ നാലാം യു.എസ് ഓപ്പൺ ഫൈനലാണിത്.

മുൻ ചാമ്പ്യനും നാലാം സീഡുമായ യു,​എസിന്റെ കോക്കോ ഗൗഫിനെതിരെ മിന്നും വിജയം നേടിയാണ് കസഖ് താരം റൈബാക്കിന കന്നി യു.എസ് ഓപ്പൺ ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ ശേഷമാണ് അടുത്ത് രണ്ട് സെറ്റു സ്വന്തമാക്കി റൈബാക്കിന സെമി സ്വന്തമാക്കിയത്. സ്കോർ:3-6, 6-4, 6-4.

നോട്ട് ദ പോയിന്റ്

3- സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പണിൽ ഹാട്രിക്ക് കിരീടമെന്ന നേട്ടമാണ് സെറീന ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സബലേങ്കയായിരുന്നു ചാമ്പ്യൻ. താരത്തിന്റെ തുടർച്ചയായ നാലാം യു.എസ് ഓപ്പൺ ഫൈനൽ കൂടിയാണിത്.

19-യു.എസ് ഓപ്പണിൽ സബലേങ്കയുടെ തുടർച്ചയായ 19-ാംവിജയമായിരുന്നു സെമിയിലേത്.

5-ാം ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമാണ് സബലേങ്ക ലക്ഷ്യം വയ്ക്കുന്നത്.

3- കരിയറിലെ മൂന്നാം ഗ്രൻസ്ലാം കിരീടമാണ് റൈബാക്കിനയുടെ ലക്ഷ്യം.

17- ഇതുവരെ 17 മത്സരങ്ങളിൽ സബലേഹ്കയും റൈബാക്കിനയും നേർക്കു നേർ വന്നിട്ടുണ്ട്. 10 എണ്ണത്തിൽ സബലേങ്ക ജയിച്ചു. 7 എണ്ണത്തിൽ റൈബാക്കിനയും.

ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിലും ഇരുവരും തമ്മിലായിരുന്നു പൈനൽ പോരാട്ടം. റൈബാക്കിനയ്ക്കായിരുന്നുി ജയം,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360