കണ്ണൂർ : സംസ്ഥാന സ്‌കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരയിനങ്ങൾ ഇന്ന് മുതൽ 15 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. തയ്ക്വാണ്ടോ, ജിംനാസ്റ്റിക്‌സ്, ഫെൻസിംഗ്, റസ്ലിംഗ് , ചെസ് എന്നീ മത്സര ഇനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.14 ജില്ലകളിൽ നിന്നായി ഏകദേശം 2300 കുട്ടികൾ പങ്കെടുക്കും.
തലശ്ശേരി സായി സെന്ററിൽ ഇന്നും നാളെയും ജിംനാസ്റ്റിക് മത്സരങ്ങളും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നും നാളെയും 14നുമായി റസ്‌ലിംഗ് മത്സരങ്ങളും 13മുതൽ 15 വരെയായി തൈക്വാണ്ടോ മത്സരങ്ങളും നടക്കും. കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 14,15 തീയതികളിൽ ചെസ് മത്സരങ്ങളും തലശ്ശേരി ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ ഫെൻസിംഗ് മത്സരങ്ങളും നടക്കും.
നാളെ ഉച്ചക്ക് ഒന്നിന് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി , അസി. സ്‌പോർട്‌സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്റർ പി.പി.മുഹമ്മദലി, സൂപ്രണ്ട് കെ.പി.പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി.സാജിദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |