
ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലേക്കുള്ള തരിച്ചുവരവിലെ ആദ്യ മത്സരത്തിൽ ഗോൾ മഴപെയ്യിച്ച് മാഞ്ചസ്റ്രർ യുണൈറ്റഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് യുിണൈറ്രഡ് അസർബൈജാൻ ക്ലബ് സാബായെ കീഴടക്കി. മത്യാസ് കുന്യ, ബ്രൂണോ ഫെർണാണ്ടസ്, ബെഞ്ചമിൻ സെസ്കോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് യുണൈരറ്രഡിനായി സ്കോർ ചെയ്തത്. 2023ന് ശേഷം ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് കളിച്ച ആദ്യ മത്സരമായിരുന്ന സാബയ്ക്കെ എതിരെ നടന്നത്.
മറ്രൊരു മത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് 5-0ത്തിന് ബോഡോ ഗ്ലിംറ്റിനെ തോൽപ്പിച്ചു. ഒലീസെ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ജമാൽ മുസിയാല, ഹാരി കേൻ, അൽഫോൻസോ ഡേവീസ് എന്നിവർ ബയണിനായി ഓരോ ഗോൾ വീതം നേടി. ഇറ്റാലിയൻ ക്ലബ് കോമോ 4-1ന് ജർമ്മൻ ടീം ലെയ്‌പ്‌സിഗിനേയും ലെൻസ് 3-2ന് സ്ലാവിയ പ്രാഹയേയും വീഴ്‌ത്തി. എ.എസ് റോമയും ഫെനർബാഷെയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |