SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.35 AM IST

കൊമ്പൻസിന്റെ പാപ്പാനായി ഇയാൻ ഗില്ലൻ

kombans

ഇയാൻ ആൻഡ്രൂ ഗില്ലൻ തിരുവനന്തപുരം കൊമ്പൻസ് ഹെഡ് കോച്ച്

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള (എസ്.എൽ.കെ) ഫുട്ബാൾ ക്ളബ് തിരുവനന്തപുരം കൊമ്പൻസിന്റെ മുഖ്യ കോച്ചായി സ്കോട്ടിഷ് വംശജനും ഓസ്ട്രേലിയൻ ലീഗിലെ കോച്ചുമായ ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു. എസ്.എൽ.കെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്.സിയെ കിരീടത്തിലേക്ക് നയിച്ചത് ഗില്ലനാണ്.

തിരുവനന്തപുരത്തെ ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് സി.എം.ഡിയും ടീം കൊമ്പൻസിന്റെ ഉപദേശക സമിതി ചെയർമാൻ ഡോ. എം.ഐ.സഹദുള്ള ഇയാൻ ഗില്ലനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ടീം കൊമ്പൻസ് മാനേജിംഗ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി.വിജയരാഘവൻ, ഡയറക്ടർമാരായ ടെറൻസ് അലക്സ്, കൊമ്പൻസ് ഡയറക്ടറും സി.ഇ.ഒയുമായ അഭയ് കുമാർ എൻ.എസ് തുടങ്ങിയവർ പുതിയ കോച്ചിന് ആശംസകൾ നേർന്നു.

ഇന്ത്യയിൽ നിന്ന് ലോകോത്തര ഫുട്ബാൾ പ്രതിഭകളെ വാർത്തെടുക്കാൻ സൂപ്പർ ലീഗ് കേരളയിലൂടെ സാധിക്കുമെന്ന് ഇയാൻ ആൻഡ്രൂ ഗില്ലൻ ചടങ്ങിൽ പറഞ്ഞു. ഇരുപത്തിമൂന്ന് വയസിന് താഴെയുള്ള രണ്ട് സ്വദേശി കളിക്കാരെ എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്ന നിബന്ധന ഇന്ത്യയിലെ യുവപ്രതിഭകൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ കളിക്കാരെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യൻ ഫുട്ബാളിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂ ണ്ടിക്കാട്ടി.

ഈ മാസം 26ന് കോഴിക്കോട് വച്ച് കാലിക്കറ്റ് എഫ്.സിക്കെതിരെയാണ് തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOMBANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360