SignIn
Kerala Kaumudi Online
Sunday, 04 October 2026 2.32 AM IST

പതിയട്ടെ, ഇന്ത്യൻ മണ്ണിൽ ബ്രസീൽമുദ്ര, ആത്മവിശ്വാസത്തോടെ ഇന്ത്യ ഇറങ്ങുന്നു

READ ENGLISH VERSION
1

"എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം". ഇത്രനാളും ഇങ്ങനെ കരുതിയ അത്ഭുതം ഇന്ന് കൊൽക്കത്തയിലെ വേദിയിൽ അരങ്ങേറും. കാൽപ്പന്തിലെ നായകരായ ബ്രസീലിയൻ ഫുട്ബാൾ ടീം ഇന്ത്യക്കെതിരെ ഇറങ്ങുന്നു. അഞ്ച്തവണ ലോകകപ്പ് നേടിയിട്ടുള്ള, ഫിഫ റാങ്കിംഗിൽ ആറാമതുള്ള ടീം 138-ാംസ്ഥാനത്തുള്ള ഇന്ത്യയെ നേരിടും. സാൾട്ട്ലേക്കിലെ യുവഭാരതി ക്രീഡാംഗണിൽ രാത്രി ഏഴരയ്ക്കാണ് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റെ കിക്കോഫ്. ഓസ്ട്രേലിയയിൽ വച്ച് പരിക്കറ്റ നായകൻ റഫീഞ്ഞ ടീമിനൊപ്പമില്ലെങ്കിലും വിനീഷ്യസ് ജൂനിയർ, എൻഡ്രിക്ക്, ഡാനിലോ, ഗബ്രിയേൽ മഗാലേയ്സ്, മാർക്വിഞ്ഞോസ് തുടങ്ങിയവർ മഞ്ഞപ്പടയ്ക്കായി ഇറങ്ങും. കാർലോ ആഞ്ചലോട്ടിയാണ് പരിശീലകൻ.

വിജയപരാജയങ്ങൾക്കപ്പുറം മികച്ചപ്രകടനം പുറത്തെടുക്കാനുള്ള ആവേശത്തിലാണ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം. ഇക്കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ സമനില വഴങ്ങി, ഒന്നിൽ ജയിച്ചു.

 ആത്മവിശ്വാസത്തോടെ ഇന്ത്യ

കഴിഞ്ഞയാഴ്ച ബംഗളുരുവിൽ ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള, കഴിഞ്ഞ ലോകകപ്പിൽ കളിച്ച പാനമയെ 1-1ന് പിടിച്ചുകെട്ടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആറിന് മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വേയുമായും ഇന്ത്യ കൊൽക്കത്തയിൽ കളിക്കും. ഓസ്ട്രേലിയയിൽ നിന്ന് പൗരത്വം മാറിയെത്തിയ റയാൻ വില്ല്യംസാണ് തുറുപ്പുചീട്ട്. മലയാളികളായ ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ്, സഹൽ അബ്ദുൽ സമദ്, മുഹമ്മദ് സനാൻ എന്നിവർ ടീമിലുണ്ട്.

ടി.വി ലൈവ് : 7.30 പി.എം മുതൽ സോണി ലിവിൽ

മലയാളി ഇതിഹാസം ഐ.എം.വിജയനും ബ്രസീലിയൻ ഇതിഹാസം ജോസ് ബാരറ്റോയും ചേർന്നാവും മത്സരത്തിനുള്ള പന്ത് ഗ്രൗണ്ടിലെത്തിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRAZEEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360